നൂറ്റാണ്ടിലെ ബാറ്റിംഗ്…404 റൺസ്സുമായി പയ്യൻ!! ഞെട്ടി ഇന്ത്യൻ ക്രിക്കറ്റ്‌ ലോകം

കൂച്ച് ബെഹാര്‍ ട്രോഫി ഫൈനലില്‍ പുത്തൻ ചരിത്രം ഇതാ പിറന്നു. ഇപ്പോൾ നടക്കുന്ന മുംബൈക്കെതിരെ ഉള്ള ഫൈനലിൽ വണ്ടർ റെക്കോർഡ് സ്വന്തമാക്കി കര്‍ണാടക യുവതാരം പ്രകാര്‍ ചതുര്‍വേദി.404 റൺസ് ആണ് താരം അടിച്ചത്. ഫൈനലിൽ എല്ലാവരെയും ഞെട്ടിക്കുന്ന ബാറ്റിംഗ് മികവാണ് താരം സ്വന്തം പേരിൽ കുറിച്ചത്

നേരത്തെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ കുറിച്ച 400 റൺസ് എന്നുള്ള വ്യക്തിഗത സ്കോറിന്റെ അപൂർവ്വ നേട്ടം കൂടിയാണ് ഇന്ന് യുവതാരം പ്രകാര്‍ ചതുര്‍വേദി മറികടന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ തന്നെ വളരെ പ്രശസ്തമായ അണ്ടര്‍ 19 ക്രിക്കറ്റ്‌ വിഭാഗത്തിലെ തന്നെ ചതുര്‍ദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റായ കൂച്ച് ബെഹാര്‍ ട്രോഫിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു താരം 400 റൺസ് അടിക്കുന്നത്.

638 പന്തില്‍ 46 ഫോറും മൂന്ന് സിക്സ് അടക്കമാണ് യുവ താരം 404 റൺസ് പായിച്ചത്.നേരത്തെ മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ടീം 380 റൺസിൽ പുറത്തായി. ഇതിനു മറുപടി ബാറ്റിംഗ് ആരംഭിച്ച കർണാടക ടീമിന് അനുഗ്രഹമായി മാറിയത് യുവ താരം വണ്ടർ ബാറ്റിംഗ് തന്നെ.

രണ്ടു ദിവസത്തോളം ക്രീസിൽ നിന്ന പ്രകാര്‍ ചതുര്‍വേദി ടീമിന് കർണാടക ടീമിന് ഒന്നാം ഇനിങ്സ് പ്രകാര്‍ ചതുര്‍വേദിലീഡ് ഉറപ്പാക്കി. ഒന്നാം ഇനിങ്സ് ലീഡ് ബലത്തിൽ ഏറെക്കുറെ കർണാടക കിരീടം ഉറപ്പിച്ചു