130 മീറ്റർ സിക്സ് ഞാൻ അടിക്കും 😱😱മുന്നറിയിപ്പ് നൽകി ഡൽഹി താരം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിക്‌സർ തനിക്ക് നേടാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് താരം റോവ്മാൻ പവൽ. ഡെൽഹി ക്യാപിറ്റൽസിനായി മികച്ച ഫോമിൽ കളിക്കുന്ന വെസ്റ്റ് ഇൻഡീസ് പവർഹിറ്റർ, വ്യാഴാഴ്ച (മെയ്‌ 5) നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 6 സിക്‌സറുകൾ ഉൾപ്പടെ 35 പന്തിൽ 67 റൺസ് നേടിയിരുന്നു.

ഐപിഎൽ 2022-ലെ 50-ാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന്റെ ആധിപത്യ വിജയത്തിന് ശേഷം സഹതാരം ഡേവിഡ് വാർണറിനോടും അസിസ്റ്റന്റ് കോച്ച് ഷെയ്ൻ വാട്‌സണോടും സംസാരിച്ച റോവ്‌മാൻ പവൽ തന്റെ പവർ ഹിറ്റിംഗ് ടെക്‌നിക് വിശദീകരിച്ചു. കൂടാതെ, തനിക്ക് 130 മീറ്റർ ദൈർഘ്യമുള്ള സിക്സ് നേടാൻ കഴിയുമെന്നും പവൽ പറഞ്ഞു.

നിലവിലെ ഐപിഎൽ സീസണിൽ, പഞ്ചാബ് കിംഗ്സ് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ നേടിയ 117 മീറ്റർ സിക്സ് ആണ് ഏറ്റവും ദൈർഘ്യമേറിയ സിക്സ് ആയി കണക്കാക്കുന്നത്. എന്നാൽ, ഐപിഎൽ ചരിത്രത്തിലെ കണക്കുകൾ പരിശോധിച്ചാൽ, മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ആൽബി മോർക്കൽ നേടിയ 125 മീറ്റർ സിക്സ് ആണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിക്സ്. ഇത്‌ മറികടക്കാനാവും എന്ന ആത്മവിശ്വാസമാണ് പവൽ പങ്കുവെച്ചത്.

“എനിക്ക് 130 മീറ്ററിനടുത്ത് പന്ത് അടിക്കാൻ കഴിയുമെന്ന് ഞാൻ മത്സരത്തിന് മുന്നേ മൻദീപിനോട് (മന്ദീപ് സിംഗ്) പറഞ്ഞിരുന്നു. അത് അടുത്ത കളികളിൽ നോക്കാം. ബാറ്റിംഗ് ടെക്‌നിക് എന്തെന്നാൽ, പന്ത് എന്നെ മറികടക്കാതിരിക്കുക എന്നതാണ് പ്രധാനം. നല്ല പൊസിഷനിൽ എത്തിക്കഴിഞ്ഞാൽ, ഒരു നല്ല അടിത്തറ ലഭിച്ചാൽ, പിന്നെ ഹിറ്റ്‌ ചെയ്യുക എന്നതാണ് എന്റെ പ്ലാൻ. പിന്നെ, നല്ല വിക്കറ്റുകളിൽ, എനിക്ക് ലൈനിലൂടെ സ്വിംഗ് ചെയ്യാൻ കഴിയും, ലൈനിന് കുറുകെ പന്ത് അടിക്കുക. അടിസ്ഥാനപരമായി ഞാൻ ചെയ്യുന്നത് അതാണ്,” പവൽ പറഞ്ഞു.