പൃഥ്വിരാജ്, ബേസിൽ ചിത്രം ‘ഗുരുവായൂരമ്പലനടയിൽ’ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിൽ!! വൈറൽ ആയി പൂജയുടെ ചിത്രങ്ങൾ | Pooja Ceremony of the Movie Guruvayur Ambalanadayil Occured in Guruvayur

Pooja Ceremony of the Movie Guruvayur Ambalanadayil Occured in Guruvayur Malayalam : ഈയടുത്ത് മലയാളത്തിൽ റിലീസായ സൂപ്പർ ഹിറ്റ് ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഈ മലയാള ചിത്രത്തിനുശേഷം വിപിൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങാൻ പോകുന്ന പുതിയ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ് സുകുമാരൻ ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പൂജയും ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം നടന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ് ,ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ഒന്നിച്ചു ചേർന്ന് ആണ് ചിത്രം ഗുരുവായൂർ അമ്പലനടയിൽ നിർമ്മിക്കുന്നത്. രേഖ, ഇർഷാദ്,നിഖില വിമൽ, ജഗദീഷ്, സിജു സണ്ണി, സഫ്‌വാൻ,അനശ്വര രാജൻ, യോഗി ബാബു, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അഭിനയിക്കുന്നു.നീരജ് രവി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Pooja Ceremony of the Movie Guruvayur Ambalanadayil Occured in Guruvayur
Pooja Ceremony of the Movie Guruvayur Ambalanadayil Occured in Guruvayur

ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കുഞ്ഞിരാമായണത്തിനുശേഷം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു സിനിമയായി ആരാധകർ ഇതിനോടൊപ്പം തന്നെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ഈ ചിത്രത്തെ കണക്കാക്കി കഴിഞ്ഞു. ഗുരുവായൂർ അമ്പലത്തിൽ വച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ചേർന്നാണ് പൂജ നിർവഹിച്ചിരിക്കുന്നത്. പൂജയുടെ ചിത്രങ്ങൾ ബേസിൽ ജോസഫ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷകരുടെ മനസ്സിൽ വ്യത്യസ്തമായി ഒരു ഇടം നേടിയ ബേസിൽ നായകനാകുന്ന ഈ പുതിയ സിനിമ പ്രേക്ഷകർക്ക് ചിരിക്കാൻ ഉള്ള വക സമ്മാനിക്കും എന്ന് തന്നെയാണ് കണക്കാക്കുന്നത്. ബേസിലിന്റെ ഹിറ്റുകളിൽ ഒന്നുകൂടി എഴുതിച്ചേർക്കുമോ എന്ന ഈ ചിത്രം എന്ന് കണ്ടറിയുക തന്നെ വേണം. കഴിഞ്ഞദിവസം തന്റെ കുഞ്ഞിന്റെ മാമോദിസ ചടങ്ങുകളുടെ ചിത്രം ബേസിൽ പങ്കുവെച്ചിരുന്നു. ഇത് വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അതിനു പിന്നാലെയാണ് തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷവാർത്ത കൂടി ബേസിൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. Guruvayur Ambalanadayil

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

Rate this post