ഇന്ത്യക്ക് ചാൻസില്ലേ??ഏഷ്യ കപ്പ് വിജയിയെ പ്രവചിച്ച് റിക്കി പോണ്ടിംഗ്

ഓഗസ്റ്റ് മാസം 27 മുതൽ സെപ്റ്റംബർ മാസം 11 വരെ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമിനെ കുറിച്ച് സൂചന നൽകി മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗ്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിച്ച ‘The ICC Review’ ഏറ്റവും പുതിയ എപ്പിസോഡിൽ അവതാരിക സഞ്ജന ഗണേശനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്വന്റി ട്വന്റി ക്രിക്കറ്റിൽ തുല്യശക്തികളായ രണ്ട് ടീമുകൾ ആണ് ഇന്ത്യയും പാക്കിസ്ഥാനും. മുഖാമുഖം വന്ന കണക്കുകളിൽ ഇരു ടീമുകളും ഏകദേശം ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ആര് വിജയിക്കും എന്ന് പ്രവചിക്കുക അസാധ്യം. എങ്കിലും എന്റെ അഭിപ്രായത്തിൽ ഇന്ത്യക്കാണ് മുൻതൂക്കം, പോണ്ടിംഗ് വ്യക്തമാക്കി.

ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയ്ക്ക് എല്ലാവരും ആഗ്രഹിക്കുന്ന ഒരു പോരാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം, കാരണം എല്ലാംകൊണ്ടും ഒരല്പം മുന്നിൽ നിൽക്കുന്ന മത്സരങ്ങൾ ആയിരിക്കും എപ്പോഴും. 2007 ന്‌ ശേഷം ഇന്ത്യ പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പര ഉണ്ടായിട്ടേയില്ല, ലോകകപ്പ്, ഏഷ്യ കപ്പ് പോലെയുള്ള ടൂർണമെന്റിൽ മാത്രമാണ് ഇവർ മുഖാമുഖം വരുന്നത്, അതുകൊണ്ടുതന്നെ ആരാധകരുടെ ആവേശവും വളരെ അധികമായിരിക്കും ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ.

ഓഗസ്റ്റ് 28 ന്‌ ഇന്ത്യയുടെ ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിക്കും എന്ന പ്രത്യാശ പങ്കുവെച്ച പോണ്ടിംഗ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ടെസ്റ്റ് ക്രിക്കറ്റിൽ കൂടി കാണണമെന്ന് ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. എങ്കിലും പാക്കിസ്ഥാനെ അത്ര കുറച്ച് കാണരുത് എന്നും ഒരു മികച്ച താരനിര അവർക്കും ഉണ്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു. വിരാട് കോഹ്‌ലിയുടെ നൂറാം രാജ്യാന്തര ട്വന്റി ട്വന്റി മത്സരം കൂടിയാണ് ഓഗസ്റ്റ് 28 ലെ ഇന്ത്യ പാക്ക് പോരാട്ടം.