അമ്പയറോട് ദേഷ്യപ്പെട്ട് റിക്കി പോണ്ടിംഗ് ; അത് യഥാർത്ഥത്തിൽ ബോളല്ല എന്ന് പോണ്ടിംഗ്

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഡൽഹി ക്യാപിറ്റൽസ് 44 റൺസിന് പരാജയപ്പെടുത്തി. ഡിസി ഓപ്പണർമാരായ പൃഥ്വി ഷായും (51) ഡേവിഡ് വാർണറും (61) അർധസെഞ്ചുറികളോടെ കെകെആർ ബൗളർമാർക്കെതിരെ ആക്രമണം ഏറ്റെടുത്തതോടെ ഡിസി 215 റൺസെന്ന ഉയർന്ന ടോട്ടൽ കണ്ടെത്തി.

8.4 ഓവറിൽ ഓപ്പണിംഗ് സഘ്യം കെട്ടിപ്പടുത്ത 93 റൺസ് അടിത്തറക്ക് പിന്നാലെ റിഷഭ് പന്ത് (27), അക്സർ പട്ടേൽ (22), ഷാർദുൽ താക്കൂർ (29) എന്നിവർ അനുയോജ്യമായ പ്രകടനം പുറത്തെടുത്തത് ഡൽഹിക്ക് വലിയ ടോട്ടൽ കണ്ടെത്തുന്നതിന് സഹായകമായി. മത്സരത്തിൽ, ഡിസി മുഖ്യപരിശീലകൻ റിക്കി പോണ്ടിംഗ് കളി തീവ്രമായി വീക്ഷിച്ചുകൊണ്ടിരുന്നത് ശ്രദ്ധേയമായിരുന്നു.അതേ സമയം, ഇന്നിംഗ്സിലെ 19-ാം ഓവറിനിടെ, മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ റിക്കി പോണ്ടിംഗ് ഫോർത്ത് അമ്പയറോട് മൈതാനത്ത് ചില സംഭവങ്ങളെക്കുറിച്ച് പറഞ്ഞു തർക്കിക്കുന്നത് കാണാൻ ഇടയായി.

പോണ്ടിംഗ് ദേഷ്യപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ശരിക്കും അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടതായി വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു. അത് അമ്പയറുടെ തീരുമാനത്തിലെ എന്തെങ്കിലും അസംതൃപ്തി കാരണമായേക്കാം എന്നാണ് കരുതുന്നത്.

ഇന്നിംഗ്‌സിന്റെ 19-ാം ഓവറിൽ ശാർദുൽ താക്കൂറിന് അനുകൂലമായി ഒരു ഡെലിവറി അമ്പയർ നോ-ബോൾ വിളിക്കാത്തതിൽ റിക്കി പോണ്ടിംഗ് അതൃപ്തനായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പലരും അനുമാനിച്ചു. എന്നാൽ പന്ത് നോ-ബോൾ അല്ല എന്ന് റിപ്ലൈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.