ഒന്നാം ഭാഗത്തേക്കാൾ ഗംഭീരമോ ‘പൊന്നിയിൻ സെൽവൻ 2’..? പ്രേക്ഷക പ്രതികരണം ഇങ്ങനെ.. | Ponniyin Selvan 2 Audience Review

Ponniyin Selvan 2 Audience Review Malayalam : ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പൊന്നിയിൻ സെൽവൻ 2’ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഫസ്റ്റ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണിരത്നം എന്ന സംവിധായകന്റെ ക്രിയേറ്റീവ് മേക്കിങ് മുതൽ, അഭിനേതാക്കളുടെ പ്രകടനവും, മറ്റു സാങ്കേതികവിദ്യകളുടെ മികവും പ്രേക്ഷകരുടെ കൈയ്യടികൾക്ക് അർഹമാക്കുന്നു.

‘പൊന്നിയിൻ സെൽവൻ’ മണിരത്നം എന്ന സംവിധായകന്റെ ഡ്രീം പ്രോജക്ട് ആയിയാണ് പ്രോജക്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനോട് 100% നീതിപുലർത്തുന്ന മേക്കിങ് ആണ് അദ്ദേഹം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തേക്കാൾ തങ്ങൾക്ക് കൂടുതൽ ഇഷ്ടമായത് ഈ രണ്ടാം ഭാഗം ആണെന്ന് ചിത്രം കണ്ടിറങ്ങിയ നിരവധി പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മണിരത്നത്തിന്റെ കഴിവിനെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ, ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഭിനേതാക്കളെ പ്രേക്ഷകർ എടുത്തുപറയുന്നു.

Ponniyin Selvan 2 Audience Review
Ponniyin Selvan 2 Audience Review

ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടാം ഭാഗത്തിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് ലഭിച്ചിരിക്കുന്നത് ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന വിക്രമിനാണ്. അദ്ദേഹം അത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അരുൺമൊഴി വർമൻ ആയി എത്തിയ ജയം രവിയും, വല്ലവരായൻ വന്ധ്യാദേവൻ ആയി എത്തിയിരിക്കുന്ന കാർത്തിയും, മന്ദാകിനി ദേവി ആയി എത്തിയിരിക്കുന്ന ഐശ്വര്യ റായിയും പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു പറ്റുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്.

ആദ്യ ഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ ജയറാമിന്റെ കഥാപാത്രത്തിന് സ്ക്രീൻ സ്പെയ്സ് കുറവാണെങ്കിൽ കൂടി, അദ്ദേഹം തന്റെ കഥാപാത്രം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ മറ്റൊരു എടുത്തുപറയേണ്ട ഘടകം എന്തെന്നാൽ, എആർ റഹ്മാന്റെ സംഗീതം ആണ്. ഛായാഗ്രഹകൻ രവി വർമൻ, എഡിറ്റർ ശ്രീകാർ പ്രസാദ്, ആർട്ട് ഡയറക്ടർ വിശാൽ അബാനി, മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്ന പ്രശാന്ത് ദോയ്ഫോദെ എന്നിവരെല്ലാം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുവറ്റുന്നു. Ponniyin Selvan 2 Audience Review

 

Rate this post