ബുള്ളറ്റ് ക്യാച്ച് 😱😱ഞെട്ടൽ മാറാതെ പൊള്ളാർഡ് 😱😱സൂപ്പർ ക്യാച്ചുമായി സൈഫർട്ട് (കാണാം വീഡിയോ )

തുല്യ ശക്തികൾ പോരാട്ടമെന്നുള്ള വിശേഷണം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് : ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനവുമായി രോഹിത് ശർമ്മയും ടീമും. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച മുംബൈ ടീം 177 റൺസ്‌ നേടി.

ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും മുംബൈക്ക് സമ്മാനിച്ചത് മികച്ച തുടക്കം.ഇഷാൻ കിഷൻ മറ്റൊരു മാസ്റ്റർ ക്ലാസ്സ്‌ ഇന്നിങ്സുമായി തിളങ്ങിയ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് 32 ബോളിൽ നിന്നും 41 റൺസ്‌.15 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിലേക്ക് എത്തിയ ഇഷാൻ കിഷൻ വെറും 48 ബോളിൽ നിന്നും 11 ഫോറും 2 സിക്സും അടക്കമാണ് 81 റൺസ്സുമായി പുറത്താകാതെ നിന്നത്. മത്സരത്തിൽ മുംബൈ ടീം ബാറ്റിങ് ഒപ്പം ശ്രദ്ധേയമായി മാറിയത് ഡൽഹി ക്യാപിറ്റൽസ് താരം കുൽദീപ് യാദവ് പ്രകടനം തന്നെയാണ്. ഡൽഹി ടീമിനായി തന്റെ ആദ്യത്തെ മത്സരം കളിച്ച കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകളുമായി തിളങ്ങി.

രോഹിത് ശർമ്മ, അംമോൾ പ്രീത് സിംഗ്, പൊള്ളാർഡ് എന്നിവർ വിക്കറ്റുകളാണ് കുൽദീപ് യാദവ് വീഴ്ത്തിയത്.അതേസമയം കുൽദീപ് യാദവിന്റെ ബോളിൽ പൊള്ളാർഡ് ഔട്ട്‌ ആയതാണ് ക്രിക്കറ്റ്‌ ലോകത്ത് വൈറലായി മാറി കഴിഞ്ഞത്. ഡൽഹി താരം സൈഫർട്ട് ഇടത്തെ സൈഡിലേക്ക് ഉയർന്ന് ചാടിയാണ് ക്യാച്ച് കൈകളിൽ ഒതുക്കിയത്.

പൊള്ളാർഡ് ബുള്ളറ്റ് ഷോട്ട് അസാധ്യമായി താരം കൈകളിൽ ഒതുക്കിയത് ഒരുവേള സഹതാരങ്ങൾക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ സീസണിന്റെ ടൂർണമെന്റിന്റെ ക്യാച്ച് ആയി ഇതിനകം തന്നെ ഈ ക്യാച്ച് സ്ഥാനം നേടി കഴിഞ്ഞു. ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും അത്‌ ഉപയോഗിക്കാനായി പക്ഷേ സൈഫാർട്ടിന് കഴിഞ്ഞില്ല.