അമ്പോ മാജിക്ക് ബോൾ 😱😱റാഷിദ്‌ ഖാന് മുന്നിൽ മുട്ട് മടക്കി പവർഹിറ്റർ

മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിന്റെ ദയനീയമായ ഫോം അവസാനിക്കുന്നില്ല. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 14 പന്തിൽ 4 റൺസ് മാത്രമാണ് പൊള്ളാർഡിന് നേടാനായത്. ഇതോടെ വെറ്റെറൻ ഓൾറൗണ്ടർ വീണ്ടും ബാറ്റിംഗിൽ പരാജയപ്പെടുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ്‌ ലോകം കണ്ടത്.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും (28 പന്തിൽ 43), ഇഷാൻ കിഷനും (29 പന്തിൽ 45) ഈ സീസണിലെ അവരുടെ ഏറ്റവും മികച്ച പവർപ്ലേ കൂട്ടുകെട്ടാണ് പുറത്തെടുത്തത്. ആദ്യ 6 ഓവറുകൾ ബോർഡിൽ 63 റൺസ് കൂട്ടിച്ചേർത്ത സഘ്യം, ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ രോഹിത്തിന്റെ പുറത്താകലോടെയാണ്‌ പിരിഞ്ഞത്.

രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് ഖാൻ പുറത്താക്കിയതിന് പിന്നാലെ, സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന സൂര്യകുമാർ യാദവിനെ (13) പ്രദീപ്‌ സാംഗ്വാൻ റാഷിദ് ഖാന്റെ കൈകളിൽ എത്തിച്ചു. ശേഷം, ഇഷാൻ കിഷൻ അൽസാരി ജോസഫിന്റെ ബോളിൽ റാഷിദ് ഖാന്റെ കൈകളിൽ അകപ്പെട്ട് പുറത്തായതോടെ, മധ്യ ഓവറുകളിൽ മുംബൈ ഇന്ത്യൻസ് പൊള്ളാർഡ് – തിലക് വർമ്മ കൂട്ടുകെട്ടിൽ നിന്ന് വലിയ സംഭാവനകൾ പ്രതീക്ഷിച്ചു.

എന്നാൽ, ടോപ്-ഓർഡർ ബാറ്റർമാർ വേഗത്തിൽ റൺ ഉയർത്തിയ പ്രകടനം പൊള്ളാർഡിൽ നിന്ന് കാണാൻ കഴിഞ്ഞില്ല. ഒടുവിൽ ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ റാഷിദ്‌ ഖാനെതിരെ തുടർച്ചയായി നാല് ഡോട്ടുകൾ കളിച്ച്, 5-ാം ബോളിൽ ലെഗ് സ്പിന്നർക്ക് മുന്നിൽ പൂർണ്ണമായി പരാജയപ്പെടുകയും ബൗൾഡ് ആയി പുറത്താകുകയും ചെയ്തു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് മുംബൈ ഇന്ത്യൻസ് കണ്ടെത്തിയത്.