സിക്സ്!! ഡബിൾ സിക്സ് 😱പൊള്ളാർഡ് മാജിക്ക് വീണ്ടും :പാറ്റ് കമ്മിൻസിനെ നിലം തൊടിയിക്കാതെ കിറോൺ പൊള്ളാർഡ്

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിലെ 14-ാം മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ 162 റൺസ് വിജയലക്ഷ്യം ഉയർത്തി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്, പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ സുരുകുമാർ യാദവ് (52) ന്റെ അർദ്ധസെഞ്ച്വറിയാണ്‌ മാന്യമായ ടോട്ടലിൽ എത്താൻ തുണയായത്.

ക്യാപ്റ്റൻ രോഹിത് ശർമ്മ (3), ഇഷാൻ കിഷൻ (14) എന്നിവർ വലിയ സംഭാവനകൾ നൽകാതെ കൂടാരം കയറിയപ്പോൾ മുംബൈ ബാറ്റിംഗ് നിര വലിയ സമ്മർദ്ദത്തിലായി. എന്നാൽ, അരങ്ങേറ്റക്കാരൻ ഡെവാൾഡ് ബ്രെവിസ് (29) പവർപ്ലേ ഓവറുകളിൽ ബേധപ്പെട്ട പ്രകടനം പുറത്തെടുത്ത് ടീമിന് ആശ്വാസം നൽകി. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 36 പന്തിൽ 5 ഫോറും 2 സിക്സും സഹിതം തന്റെ തിരിച്ചുവരവ് അറിയിച്ചതോടെ മുംബൈ ട്രാക്കിലായി.കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് ഇന്നിംഗ്സ് കാഴ്ച്ചവെച്ച യുവ ബാറ്റർ തിലക് വർമ്മ പുറത്താകാതെ 27 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പടെ 38 റൺസ് നേടി, സൂര്യകുമാർ യാദവുമായി നാലാം വിക്കറ്റിൽ 83 റൺസ് കൂട്ടുകെട്ട് കെട്ടിപ്പടുത്തു.

എന്നിരുന്നലും, 19 ഓവറിൽ 138/3 എന്ന നിലയിൽ നിന്നിരുന്ന മുംബൈ ഇന്ത്യൻസിനെ, 20 ഓവർ പൂർത്തിയായപ്പോൾ 161 എന്ന ടോട്ടലിൽ എത്തിച്ചത്, ഓൾറൗണ്ടർ കിറോൺ പൊള്ളാർഡിന്റെ അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ്.

അവസാന ഓവറിലെ ആദ്യ ബോളിൽ പാറ്റ് കമ്മിൻസ് സൂര്യകുമാർ യാദവിനെ മടക്കിയതിന് പിന്നാലെ ക്രീസിലെത്തിയ പൊള്ളാർഡ്, അടുത്ത 5 ബോളിൽ 3 സിക്സറുകളുടെ അകമ്പടിയോടെ 22 റൺസാണ് ടീം ടോട്ടലിൽ ചേർത്തത്. പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈ ആരാധകരെ ആവേശത്തിലാക്കി. 20-ാം ഓവറിലെ അവസാന രണ്ട് പന്തുകളും തുടർച്ചയായി സിക്സ് പറത്തിയ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ, മുംബൈ ടോട്ടൽ 161/4 എന്ന നിലയിൽ അവസാനിപ്പിച്ചു.

Rate this post