ടെസ്റ്റ്‌ ലോകകപ്പും നഷ്ടമാകുമോ 😱ഒരൊറ്റ തോൽവിയിൽ തകർന്ന് ഇന്ത്യൻ ടീം

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം തന്നെ വളരെ അധികം ഞെട്ടിച്ചാണ് കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ സൗത്താഫ്രിക്കക്ക്‌ മുൻപിൽ വിരാട് കോഹ്ലിയും ടീമും തോൽവി വഴങ്ങിയത്. ഏഴ് വിക്കറ്റിന്റെ ത്രില്ലിംഗ് ജയമാണ് നാലാം ദിനം കേപ്ടൗണിൽ സൗത്താഫ്രിക്ക ജയിച്ചത് കീഗൻ പിറ്റേഴ്സൻ 82 റൺസുമായി തിളങ്ങിയ രണ്ടാമത്തെ ഇന്നിങ്സിൽ സൗത്താഫ്രിക്കൻ ജയം കൂടുതൽ എളുപ്പമാക്കി.

ഒന്നാം ടെസ്റ്റ്‌ ജയിച്ച് പരമ്പര ആരംഭിച്ച ഇന്ത്യൻ ടീമിന് പിന്നീട് രണ്ട് ടെസ്റ്റുകളിലും നേരിടേണ്ടി വന്നത് വമ്പൻ തോൽവി തന്നെയാണ്.എന്നാൽ ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പരയിൽ ജയിക്കുന്നത് ലോകകപ്പ് പോയിന്റ് ടേബിളിൽ അടക്കം വളരെ അധികം മുന്നേറ്റം നൽകുമെന്നാണ് വിരാട് കോഹ്ലിയും ടീമും ആഗ്രഹിച്ചത്. ഈ ഒരു തോൽവിയോടെ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലും കനത്ത തിരിച്ചടിയാണ് ഇന്ത്യൻ ടീം നേരിടേണ്ടി വന്നത്. തുടർച്ചയായ തോൽവിയോടെ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യൻ ടീം സ്ഥാനം അഞ്ചാമതായി മാറി.

നേരത്തെ നാലാമതായിരുന്നു ഇന്ത്യൻ ടീം. ഈ സ്ഥാനത്തേക്ക് സൗത്താഫ്രിക്ക എത്തിയത് ശ്രദ്ധേയമായി.ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായി ഇതുവരെ 3 ടെസ്റ്റ്‌ പരമ്പരകളും 9 ടെസ്റ്റ്‌ മത്സരംങ്ങളും കളിച്ച ഇന്ത്യൻ ടീം നാല് ജയങ്ങൾ നേടിയപ്പോൾ മൂന്ന് തോൽവിയും രണ്ട് സമനിലയും ഇന്ത്യൻ ടീമിന്റെ പട്ടികയിൽ ഉണ്ട്. ആകെ 53 പോയിന്റുകൾ ഇന്ത്യൻ ടീം സ്വന്തമാക്കിയപ്പോൾ മൂന്ന് നിർണായക പോയിന്റുകൾ സ്ലോ ഓവർ കാരണം നഷ്ടമായിരുന്നു.

ഇംഗ്ലണ്ടിന് എതിരായ 5 മത്സര ടെസ്റ്റ്‌ പരമ്പരയിൽ ഒരു ടെസ്റ്റ്‌ മത്സരം നിലവിൽ ടീം ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട്. കൂടാതെ ശ്രീലങ്കക്ക്‌ എതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത ടെസ്റ്റ്‌ പരമ്പര.