കന്നി ലോകക്കപ്പ് കളിക്കുന്ന ഈ താരങ്ങൾ!! പ്രതീക്ഷയിൽ ടീമുകൾ

ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത് ഓസ്ട്രേലിയയിൽ വച്ചാണ്.. ക്വാളിഫയർ ഘട്ടത്തിൽ വിജയിച്ച് സൂപ്പർ 12ന് യോഗ്യത നേടിയ ടീമുകളും മറ്റ് 8 ടീമുകളും ആണ് നോക് ഔട്ട് ഘട്ടത്തിൽ പോരാടുക. ഇത്തവണ ലോകകപ്പിൽ ഒട്ടനവധി പുതുമുഖങ്ങൾ അണിനിരക്കുന്നുണ്ട്. പുതുമുഖങ്ങളിലെ ഏറ്റവും മികച്ച 4 കളിക്കാരെ പരിചയപ്പെടാം

1)കാമറൂൺ ഗ്രീൻ;ഓസ്ട്രേലിയൻ റിസർവ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീസിന് പരിക്കേട്ടതോടെയാണ് ഓൾ റൗണ്ടറായ കാമറൂൺ ഗ്രീനിന് അവസരം ലഭിച്ചത്. സിംബാബ്വെ ക്കെതിരെ നടന്ന ഏകദിന മത്സരത്തിലെ അഞ്ചു വിക്കറ്റ് പ്രകടനവും ന്യൂസിലാൻഡ് ശ്രീലങ്ക ടീമുകൾക്കെതിരെ നടത്തിയ മികച്ച പ്രകടനവുമാണ് താരത്തിന് ലോകകപ്പ് 20-20 ടീമിലേക്കുള്ള വാതിൽ തുറന്നത്. ഇന്ത്യക്കെതിരായ പരമ്പരയിലും മികച്ച പ്രകടനമാണ് ഓസ്ട്രേലിയൻ യുവതാരം നടത്തിയത്. അതുകൊണ്ടുതന്നെ ലോകകപ്പിൽ അത്ഭുതങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്ന യുവതാരങ്ങളിൽ ക്യാമരൂൺ ഗ്രീനിനെയും ഉൾപ്പെടുത്താം.

2)നസീം ഷാ;ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ ഒരൊറ്റ വൈറ്റ് ബോൾ മത്സരത്തിൽ പോലും നസീം ഷാ കളിച്ചിരുന്നില്ല. തുടർന്ന് ലോകകപ്പിനുള്ള ടീം തിരഞ്ഞെടുക്കുന്നതിന് വേണ്ടി താരത്തെ പരീക്ഷിക്കുകയും താരം അതിൽ വിജയിക്കുകയും ചെയ്തു. പതിനാറാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ താരം ടെസ്റ്റിൽ ഹാട്രികും 5 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. പിന്നീട് പരിക്കിന്റെ പിടിയിലാണെങ്കിലും താരം അതിൽ നിന്ന് മോചിതനായി കളിക്കളത്തിലേക്ക് ശക്തനായി തിരിച്ചെത്തി

3)ഫിൻ അലൻ;ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ ഫിൻ അലനാണ് പട്ടികയിലെ മൂന്നാമത്തെ താരം. ട്വന്റി-ട്വന്റി ലോകകപ്പിലെ കന്നികിരീടം നേടുവാൻ വേണ്ടി ന്യൂസിലാൻഡിന്റെ നിർണായ താരമാകും ഫിൻ അലൻ. കഴിഞ്ഞവർഷം നടന്ന ലോകകപ്പ് നഷ്ടമായ താരം സ്കോട്ട്ലാൻഡിനെതിരായ സെഞ്ച്വറിയുടെയും ത്രിരാഷ്ട്രപരമ്പരയിലെ മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ലോകകപ്പ് ടീമിൽ സ്ഥാനം നേടിയത്. ബംഗ്ലാദേശിനെതിരെ 29 പന്തുകളിൽ നിന്നും 71 റൺസ് ആണ് ഇരുപത്തിമൂന്ന് വയസ്സുകാരൻ നേടിയത്. അതുകൊണ്ടുതന്നെ ന്യൂസിലാൻഡിന്റെ നിർണായ താരമാകും ഫിൻ അലൻ.

4)അർശദീപ് സിംഗ്;ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാണ് അർശദീപ് സിംഗ് ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയത്. അണ്ടർ 19 വേൾഡ് കപ്പ് ഇന്ത്യ നേടുമ്പോൾ ടീമിലെ നിർണായക താരമായി അർഷദീപ് സിംഗ്. മികച്ച യോർക്കറുകൾ എറിയുന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂപ്പർതാരം പരിക്കേറ്റ് പുറത്തായതിനാൽ ഇന്ത്യയുടെ ബൗളിംഗ് നിര കടുത്ത ആശങ്കയിലാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞാൽ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അർഷദീപിന് സാധിച്ചേക്കും.