സെലക്ടർ ഞാൻ എങ്കിൽ അവൻ ഇന്ത്യൻ ടീമിലേക്ക് എത്തിയേനെ 😱😱ആവശ്യവുമായി കെവിൻ പിറ്റേഴ്സൺ

ഐപിഎൽ 2022 സീസണിൽ എറിയുന്ന ഓരോ ബോളിലും തന്റെ വേഗതയുടെ തീവ്രത കൊണ്ട് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിപ്പിച്ച താരമാണ് ഉമ്രാൻ മാലിക്.ഉമ്രാന്‍ മാലിക്കിനെ ഇന്ത്യൻ ജേഴ്സി അണിയിക്കാനുള്ള അവസരം വേഗത്തിലാക്കണമെന്ന് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുൻതാരം കെവിൻ പീറ്റേഴ്സൺ.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മുകാശ്മീരിനു വേണ്ടി അരങ്ങേറ്റം കുറിച്ച താരം 2021 ലാണ് ഹൈദരാബാദ് ടീമിൽ എത്തുന്നത്. താരത്തെ നാലു കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഈ സീസണിൽ നിലനിർത്തിയത്. ഈ സീസണിൽ ഹൈദരാബാദിന് വേണ്ടി പത്ത് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് ഉമ്രാൻ കാഴ്ചവയ്ക്കുന്നത്. ഈ സീസണിലെ വേഗതയാർന്ന ആദ്യത്തെ അഞ്ചു പന്തുകളും താരത്തിന്റെ പേരിലാണ്.

“ഞാനൊരു ഇന്ത്യന്‍ സെലക്‌ടറായിരുന്നെങ്കിൽ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ ഉമ്രാന്റെ പെരും ഉണ്ടാവും. കൗണ്ടി ക്രിക്കറ്റില്‍ 70 മൈല്‍ വേഗതയുള്ള പേസര്‍മാരെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഇപ്പോള്‍ നേരിടുന്നത്. അതിനാല്‍ പെട്ടെന്ന് 90-95 മൈല്‍ വേഗത്തില്‍ പന്തെറിയുന്നൊരു പേസറെ നേരിടാന്‍ അവര്‍ തയ്യാറായിരിക്കില്ല “. പീറ്റേഴ്സൺ പറഞ്ഞു.

ടെസ്റ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും അദേഹം സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇത്ര വേഗതയുള്ള പേസര്‍മാരെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നു തന്നെ കാരണം”. പീറ്റേഴ്സൺ കൂട്ടിചേർത്തു. ഉമ്രാൻ മാലിക്കിനെ വൈകാതെ തന്നെ ഇന്ത്യൻ ടീമിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Rate this post