എന്ത് ക്യാച്ചാടാ ഇത് 😱വായുവിൽ പറന്നുനിന്ന ക്യാച്ചിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം അത്യന്തം ആവേശപൂർവ്വം തന്നെയാണ് പുരോഗമിക്കുന്നത്. മൂന്നാം ദിനം വമ്പൻ രണ്ടാം ഇന്നിങ്സ് സ്കോർ ലക്ഷ്യമാക്കി കളിക്കാൻ ഇറങ്ങിയ ടീം ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി ഇരട്ട പ്രഹരമെറ്റു. എല്ലാ അർഥത്തിലും മോശം ബാറ്റിംഗ് ഫോമിലുള്ള രഹാനെ, പൂജാര എന്നിവരാണ് തുടക്കത്തിൽ തന്നെ പുറത്തായത്.

മൂന്നാം ദിനം രണ്ട് വിക്കറ്റുകൾ നഷ്ടത്തിൽ 57 റൺസ്‌ എന്നുള്ള സ്കോറിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് രണ്ടാം പന്തിൽ തന്നെ സ്റ്റാർ ബാറ്റ്‌സ്മാനായ പൂജാരയെ നഷ്ടമായി. മാർക്കോ ജാൻസണിന്റെ ഷോർട്ട് ബോളിൽ പൂജാരയെ അസാധ്യമായ ഒരു ക്യാച്ചിൽ കൂടി യുവ സൗത്താഫ്രിക്കൻ താരം പിറ്റേഴ്സൺ പുറത്താക്കുകയായിരുന്നു. പൂജാര ബാറ്റിൽ കൊണ്ട് ഉയർന്ന ബോൾ ലെഗ് സ്ലിപ്പിൽ നിന്നിരുന്ന താരം വലത്തേ സൈഡിലേക്ക് ചാടിയാണ് കൈപിടിയിൽ ഒതുക്കിയത്. താരം ഈ ഒരു സൂപ്പർ മാൻ ക്യാച്ച് ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ ലോകത്തും ഹിറ്റായി മാറി കഴിഞ്ഞു.

എല്ലാ താരങ്ങളും ഇന്ത്യൻ ഡ്രസ്സിംഗ് റൂം അടക്കം ഈ ഒരു ക്യാച്ചിൽ ഞെട്ടിയത് നമുക്ക് കാണാനായി സാധിച്ചു.പൂജാരയുടെ വാരിയെല്ലിന് ചുറ്റും ലക്ഷ്യമിട്ട് കൊണ്ടുള്ള പേസർ ജാൻസന്റെ ഷോർട്ട് ബോളിലാണ് 9 റൺസ്‌ മാത്രം നേടിയ പൂജാര പുറത്തായത്.വലതുവശത്തേക്ക് അതിവേഗം ഫുൾ ലെങ്ത് ഡൈവ് ചെയ്തുള്ള താരം ഈ ക്യാച്ച് എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു. ഒറ്റകയ്യൻ ക്യാച്ചിൽ ഔട്ട്‌ ആയത് പൂജാരക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.

അതേസമയം ഒന്നാം ഇന്നിങ്സിൽ മനോഹര ബാറ്റിങ് പ്രകടനം കാഴ്ചവെച്ച പിറ്റേഴ്സൺ 72 റൺസ്‌ നേടിയാണ് സൗത്താഫ്രിക്കൻ ടീമിലെ ടോപ് സ്കോററായി മാറിയത്. താരം ഷമി മനോഹര ബോളിലാണ് പുറത്തായത്