നൂറ്റാണ്ടിലെ ക്യാച്ചുമായി ഗ്ലെൻ ഫിലിപ്സ്!!! അമ്പരന്ന് ക്രിക്കറ്റ്‌ ലോകം!!വീഡിയോ

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ന്യൂസിലാൻഡ്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാൻഡ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയൻ ബൗളർമാരെ നിഷ്ക്രിയരാക്കിക്കൊണ്ട് ന്യൂസിലാൻഡ് ബാറ്റർമാർ വെടിക്കെട്ട് പ്രകടനം നടത്തുന്ന കാഴ്ചയാണ് കണ്ടത്.

ഓപ്പണർമാരായ ഫിൻ അലനും (42), ഡിവോൺ കോൺവെയും (92*) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 56 റൺസ് പാർട്ണർഷിപ്പ് ഉണ്ടാക്കി. ഫിൻ അലനെ ഹസിൽവുഡ് ബൗൾഡ് ചെയ്ത് പുറത്താക്കിയതിന് പിന്നാലെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ക്രീസിൽ എത്തി. കോൺവെക്കൊപ്പം ചേർന്ന് വില്യംസൺ (23) രണ്ടാം വിക്കറ്റിൽ 69 റൺസ് കൂടി കൂട്ടിച്ചേർത്തു.

പിന്നീട് ക്രീസിൽ എത്തിയ ഗ്ലെൻ ഫിലിപ്സ് (12) വേഗത്തിൽ പുറത്തായെങ്കിലും, ജിമ്മി നീഷം (26*) കോൺവെക്കൊപ്പം ചേർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച് ന്യൂസിലാൻഡ് സ്കോർ 200-ൽ എത്തിച്ചു. തുടർന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്കെതിരെ ന്യൂസിലാൻഡ് ബൗളർമാരും മികച്ച പ്രകടനം കാഴ്ചവച്ചു. മാത്രമല്ല ഫീൽഡിങ്ങിലും ന്യൂസിലാൻഡ് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.

ഓസ്ട്രേലിയൻ ബാറ്റർ മർകസ് സ്റ്റോനിസിനെ പുറത്താക്കാൻ ന്യൂസിലാൻഡ് താരം ഗ്ലെൻ ഫിലിപ്സ് നടത്തിയ ഫീൽഡിങ് പ്രകടനം ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. ഇന്നിംഗ്സിന്റെ 9-ാം ഓവറിൽ സാന്റനറുടെ ബോൾ കവറിലേക്ക് ഉയർത്തി അടിച്ച സ്റ്റോനിസിനെ ഡീപ്പിൽ നിന്ന് ഓടിയെത്തിയ ഫിലിപ്സ് ഒരു ഫുൾ ഡൈവിലൂടെ പിടികൂടുകയായിരുന്നു. ഫിലിപ്സിന്റെ ക്യാച്ച് ആരാധകരെ അമ്പരപ്പിച്ചു.