
പെസഹ വ്യാഴം സ്പെഷ്യൽ ‘പെസഹ അപ്പവും പാലും’; എങ്ങനെ വീട്ടില്‍ തയ്യാറാക്കാം..? | Pesaha Appam & Paal Recipe
ഇത് അരിപ്പൊടി മിക്സിലേക്ക് ഒഴിക്കുക. അതേ ജാറിലേക്ക് ഒരു ഗ്ലാസ് തേങ്ങ ചിരകിയത്,3അല്ലി ചെറിയുള്ളി, ഒരു നുള്ള് ചെറിയജീരകം, അര ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇത് അരിപ്പൊടി മിക്സിലേക്ക് ഒഴിക്കുക. ഇനി ഇവയെല്ലാം നന്നായി ഇളക്കി മിക്സ്‌ചെയ്യുക. അരമണിക്കൂറിനു ശേഷം ഇത് ആവിയിൽ വേവിച്ചെടുക്കാം.

അതിനായി ഒരു കടായിയിൽ കുറച്ച് വെള്ളം വെച്ച് നന്നായി ചൂടാക്കുക. ശേഷം ഒരു കേക്ക്ടിന്നിൽ കുറച്ച് എണ്ണ തടവിയശേഷം തയ്യാറാക്കി വെച്ച മാവൊഴിച്ച് കൊടുക്കുക. നന്നായി ചൂടായ ആവിപ്പാത്രത്തിലേക്ക് കേക്ക്ടിൻ വെച്ച് കൊടുക്കുക.ഇനിയിത് കുറച്ചുനേരം അടച്ചുവെക്കുക. ഈ സമയം നമുക്ക് പാലുണ്ടാക്കാം.അതിനായി 200ഗ്രാം ശർക്കര ഒരു പാത്രത്തിലെടുക്കുക.അതിലേക്ക് അര ഗ്ലാസ് വെള്ളമൊഴിച്ച് മീഡിയം ഫ്ളൈമിൽ ഉരുക്കിയെടുക്കുക.ഇതൊന്ന് അരിച്ചു മാറ്റിവെക്കുക. ഇനി ഇതിലേക്ക് കുറച്ച് രണ്ടാംപാൽ മാറ്റിവെച്ച് ബാക്കി ചേർക്കുക.
ശേഷം 1ടേബിൾസ്പൂൺ അരിപ്പൊടിയിലേക്ക് മാറ്റിവെച്ച രണ്ടാംപാൽ ഒഴിച്ച് കലക്കിയത് ചേർക്കുക.ശർക്കരപ്പാനി തിളക്കുന്നതിനനുസരിച്ച് ഇളക്കി അരടീസ്പൂൺ ഏലക്കാപ്പൊടി ചേർക്കുക. ഇനി ഇതിലേക്ക് ഒന്നാംപാലും ഒരു നുള്ള് ഉപ്പും ചേർത്തിളക്കി ഇറക്കിവെക്കാം. ഇനി ആവിയിൽ വെച്ച അപ്പം ഇറക്കിവെക്കാം.നന്നായി തണുത്തശേഷം മാത്രം മറ്റൊരു പാത്രത്തിലേക്ക് വിളമ്പുക. അപ്പോൾ നമ്മുടെ ടേസ്റ്റിയായിട്ടുള്ള പെസഹ അപ്പവും പാലും തയ്യാർ…!!..!! കൂടുതൽ അറിയാനായി വീഡിയോ കാണൂ..!Pesaha Appam & Paal Recipe Video Credits & Follow : Veena’s Curryworld