ഉണ്ടാക്കി കഴിയുന്നതിനു മുൻപ് തന്നെ പാത്രം കാലിയാക്കും പക്കവട | Perfect Pakkavada

Perfect Pakkavada Malayalam : ചായക്കടയിലെ ചില്ലുപാത്രത്തിൽ നമ്മളെ നോക്കി ഇരിക്കുന്ന പക്കാവട എന്നും നമ്മളുടെ നാവിൽ കപ്പലോടിക്കുന്ന ഒരു കാഴ്ച ആണ്. ഈ ഒരു കാഴ്ച കണ്മുന്നിൽ കാണാത്തപ്പോഴും ബസിലൊക്കെ പോവുമ്പോൾ മനസ്സിൽ പതിഞ്ഞ ഓർമ്മ മാത്രം മതി വായിൽ വെള്ളം നിറയാനായിട്ട്.

നല്ലൊരു മഴ പെയ്യുമ്പോഴും നമ്മൾ പെട്ടെന്ന് ചിന്തിക്കുന്നത് കയ്യിലൊരു കട്ടൻ ചായയും കഴിക്കാൻ ഉള്ള ഒരു പലഹാരത്തെയും പറ്റിയാണ്. അപ്പോൾ ഇനി അങ്ങനെ ഒരു കൊതി ഉണ്ടാവുമ്പോൾ മറ്റൊന്നും ചിന്തിക്കേണ്ട. നേരെ അടുക്കളയിൽ കയറി ഇത് ഉണ്ടാക്കിയാൽ മാത്രം മതി. വളരെ കുറച്ചു സമയം കൊണ്ട് തന്നെ വളരെ രുചികരമായ ഈ പക്കാവട ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ കുറച്ചു കടലമാവ് എടുത്തിട്ട് അതിലേക്ക് ഒരൽപ്പം മൈദായും പകുതി സവാള ചെറുതായി അരിഞ്ഞതും

Perfect Pakkavada
Perfect Pakkavada

ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇഞ്ചി ചതച്ചതും വെളുത്തുള്ളിയും കറിവേപ്പില അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. അവസാനമായി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ബേക്കിങ് സോഡായും കൂടി ചേർത്ത് യോജിപ്പിക്കണം.

ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് ഇതിലേക്ക് ഈ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കുറേശ്ശേ ഒഴിച്ചു കൊടുക്കണം. ഇതിനെ തിരിച്ചും മറിച്ചും ഇട്ട് വറുത്ത് കോരി എടുക്കുക. നല്ല രുചികരമായ ചായക്കടയിൽ ഒക്കെ ലഭിക്കുന്ന പക്കാവട തയ്യാർ. ഇനി മുതൽ വീട്ടിൽ വിരുന്നുകാർ വരുമ്പോഴോ കൊറിക്കാൻ ഒന്നും ഇല്ലാത്തപ്പോഴോ ഒന്നും മടിച്ചു നിൽക്കേണ്ട കാര്യമേ ഇല്ല. വേഗം അടുക്കളയിൽ കയറി ഈ ഒരു പക്കാവട ഉണ്ടാക്കിയാൽ മാത്രം മതി. വിശദമായി മനസിലാക്കാൻ വീഡിയോ കാണാൻ മറക്കരുതേ. Perfect Pakkavada, Pakkavada, Pokoda

 

Rate this post