
എത്ര ചക്ക കിട്ടിയാലും വെറുതെ കളയണ്ട.. മിക്സിയിൽ പച്ചരിയും ചക്കയും ഇങ്ങനെ ചെയ്തു നോക്കൂ.!! ഈ രുചി ആരും മറക്കില്ല
വ്യത്യസ്ത രുചികളിൽ ഉള്ള ഇഡലികൾ നമ്മൾ കഴിച്ചിട്ടുണ്ടാവുമെങ്കിലും ചക്ക ഉപയോഗിച്ചുള്ള ഇഡലിയെപ്പറ്റി അധികമാരും കേട്ടിട്ടുണ്ടാകില്ല. മാഗ്ലൂർ സൈഡിൽ വളരെയധികം പോപ്പുലർ ആയ ചക്ക ഉപയോഗിച്ചുള്ള ഇഡലി എങ്ങിനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഇഡ്ഡലി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നന്നായി കഴുകി നാലു മുതൽ അഞ്ചുമണിക്കൂർ വരെ കുതിർത്താനായി വയ്ക്കാം. അരി നല്ലതു പോലെ കുതിർന്നു കഴിഞ്ഞാൽ അതിലെ വെള്ളം മുഴുവൻ ഊറ്റിക്കളയാനായി ഒരു സ്റ്റെയ്നറിൽ ഇട്ടു വക്കണം. അതിനു ശേഷം എട്ടു മുതൽ 10 എണ്ണം പഴുത്ത ചക്കച്ചുള തോലും കുരുവും കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കണം. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് മധുരത്തിന് ആവശ്യമായ ശർക്കര പൊടി 1/4 കപ്പ് അളവിൽ ചേർത്തു കൊടുക്കാം.
ശേഷം അരക്കപ്പ് അളവിൽ തേങ്ങ ചിരകിയതും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. അതിലേക്ക് നേരത്തെ എടുത്തു വച്ച അരി കൂടി ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ശേഷം മാവിലേക്ക് ഒരു പിഞ്ച് ഉപ്പും ഒരു പിഞ്ച് ഏലക്ക പൊടിയും ചേർത്ത് ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം ഇഡലി പാത്രം ആവി കയറ്റാനായി വയ്ക്കാം.
പാത്രത്തിൽ നിന്നും നല്ലതുപോലെ ആവി വന്നു തുടങ്ങുമ്പോൾ ഇഡ്ഡലി തട്ടിലേക്ക് അല്പം എണ്ണ തടവി ഓരോ തവി മാവായി ഒഴിച്ചു കൊടുക്കാം. 15 മുതൽ 20 മിനിറ്റ് വരെ ഇത് ആവി കയറ്റാനായി വയ്ക്കണം. ചൂട് പോയിക്കഴിഞ്ഞാൽ ഇഡലി തട്ടിൽ നിന്നും ഇഡലി അടർത്തി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ജാക്ക് ഫ്രൂട്ട് ഇഡലി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.