പേർളിയുടെയും കുടുംബത്തിൻ്റെയും സിംഗപ്പൂർ വിശേഷങ്ങൾ അറിയണ്ടേ ? | Pearlish and Family Singapore Trip

Pearlish and Family Singapore Trip Malayalam : പ്രശസ്ത ടെലിവിഷൻ അവതാരികയും, നടിയുമായ പേർളി മാണിയും കുടുംബവും സിംഗപ്പൂരിൽ മഞ്ഞു മാസം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് . ഇന്നലെ താരം ഇൻ്റഗ്രാമിലൂടെ പങ്കുവച്ച “ഡാൻസിങ്ങ് ഇൻ സിംഗപ്പൂർ” എന്ന റീൽസിന് ഒരു ലക്ഷം ലൈക്കാണു ലഭിച്ചത് . ഇന്ന് രാവിലെ 11:11 ന് പേർളി മാണിയുടെയും യുട്യുബ് ചാനലിൽ തൻ്റെയും

കുടുംബത്തിൻ്റെയും സിംഗപ്പൂർ യാത്രയുടെ വിശേഷങ്ങൾ റിലീസാവുന്നുയെന്ന കാര്യം താരം ഇതൊടൊപ്പം അറിയിച്ചു . ചുരുങ്ങിയക്കാലം കൊണ്ടു തന്നെ ജനഹൃദയം കീഴടക്കിയ താരദമ്പതികളാണ് പേർളിയും ശ്രീനിഷും. പേർളി മാണിയുടെ യൂട്യൂബ് ചാനലിന് 23 . 5 ലക്ഷം സബ്സ്ക്രൈബർസാണു ഉള്ളത്. പേർളിയുടെയും, ശ്രീനിഷിൻ്റെയും, നിള മോളുയുടെയും വിശേഷങ്ങളറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി

ഷോയിലൂടെ പ്രശസ്തയായ പേർളി, ബിഗ് ബോസ് സിസൺ വൺ റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട സീരിയൽ താരം ശ്രീനിഷിനെയാണ് തൻ്റെ ജീവിത പങ്കാളിയായി കൂടെ കൂട്ടിയത് . 2021 മാർച്ച് ഇരുപതിന് ഇവർക്ക് മകൾ ജനിച്ചു . നിളമോൾ എന്ന കുഞ്ഞു താരം ഇപ്പോൾ സോഷ്യൽ മീഡീയയിലെ സൈലിബ്രറ്റിയാണ്, നിള മോളുയുടെ ക്യൂട്ട് വീഡിയോസ് ഒക്കെ തന്നെ ജനങ്ങൾ ഇരുകൈകൾ നീട്ടി സ്വീകരിക്കുകയാണ് . പേർളിയുടെ പുത്തൻ വ്‌ളോഗിലൂടെ താര കുടുംബത്തിൻ്റെ സിംഗപ്പൂർ യാത്ര വിശേഷങ്ങളറിയാൻ

ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ് . ഫോർറ്റൂണ് ടൂർസാണ് ഈ യാത്രയുടെ പാക്കേജ് കൈകാര്യം ചെയ്യുന്നത്. ഈ മഞ്ഞു മാസം കുടുംബത്തോടൊപ്പം ഒരു ഇൻ്റർ നാഷണൽ യാത്രയിലൂടെ ആഘോഷിക്കുകയാണ് പേർളി മാണി. പേളിഷ് എന്ന ഓമന പേരിലാണ് പേളി – ശ്രീനിഷ് ജോഡിയെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. ഇരുവരും ചേര്‍ന്ന് തങ്ങളുടെ വെബ്സീരിസുകള്‍, അഭിമുഖങ്ങള്‍‌ തുടങ്ങി വിവിധ പരിപാടികള്‍ യുട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്. Video Credits : Pearle Maaney