കപ്പലണ്ടി കൊണ്ടൊരു ചമ്മന്തി😋പറയാനില്ല ഇത് തകർക്കും👌🏻😍|Peanut chutney side dish for Idli

Peanut chutney side dish for Idli Malayalam : വളരെ രുചികരമായ കപ്പലണ്ടി ചമ്മന്തിയാണ് തയ്യാറാക്കുന്നത്…കുറച്ചുകാലം മുമ്പ് വരെ നമുക്ക് മലയാളികൾക്ക് അധികം പരിചിതമായിരുന്നില്ല കപ്പലണ്ടി കൊണ്ടുള്ള വിഭവങ്ങൾ, കപ്പലണ്ടി വെറുതെ കഴിക്കാൻ ഇഷ്ടമാണ് കൂടിപ്പോയാൽ ഒരു മിൽക്ക് ഷേക്ക്‌ അങ്ങനെ എന്തെങ്കിലും ചേർത്ത് കഴിക്കാനും ഇഷ്ടമായിരുന്നു, പക്ഷേ കപ്പലണ്ടി കൊണ്ട് ചമ്മന്തിയുണ്ടെന്ന് കേരളത്തിന് പുറത്തു പോകുമ്പോഴാണ് കൂടുതൽ മനസ്സിലാകുന്നത്.. എല്ലാ റസ്റ്റോറന്റുകളിലും കപ്പലണ്ടി ചമ്മന്തി വളരെ ഫേമസ് ആണ്, കപ്പലണ്ടി ചമ്മന്തിക്ക് ഇത്രമാത്രം സ്വാദ്അറിയുന്നതും

അതുപോലെ കപ്പലണ്ടി ചേർത്ത് അരച്ചിട്ടുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതും ഈ കുറഞ്ഞ കാലയളവിനുള്ളിലാണ്.. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് പച്ചകപ്പലണ്ടിആണെന്ന് ഉണ്ടെങ്കിൽ ഒന്ന് വറുത്തെടുക്കണം, ഒരു പാനിലേക്ക് പച്ചക്കപ്പലണ്ടി നന്നായി വറുത്തെടുത്തതിനുശേഷം തോലു മുഴുവനായിട്ട് കളഞ്ഞിട്ട് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിൽ കുറച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് ഉഴുന്നുപരിപ്പ് ചേർത്ത് നന്നായി വറുത്ത്, അതിലേക്ക് കുറച്ച് സവാളയും, ചേർത്ത് കുറച്ചു പുളിയും ചേർത്ത്,

അതിലേക്ക് വളരെ കുറച്ച് തേങ്ങയും ചേർത്ത്, അതിന്റെ ഒപ്പം തന്നെ കപ്പലണ്ടിയും ചേർത്ത്, നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.. അതിന്റെ ഒപ്പം തന്നെ കുറച്ച് ചുവന്ന മുളകും ചേർത്തു കൊടുക്കാം. ഇഞ്ചിയുടെ സ്വാദ് ഇഷ്ടമുള്ളവർക്ക്ചേർത്ത് കൊടുത്ത് നന്നായിട്ട് മൂപ്പിച്ചെടുത്ത് കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് ഇതിനെ ഒന്ന് അരച്ചെടുക്കുക.. അരച്ചതിനു ശേഷം മറ്റൊരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പിലയും പൊട്ടിച്ചു

ചമ്മന്തിയിലേക്ക് ചേർത്തുകൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുന്നതാണ് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു കപ്പലണ്ടി ചമ്മന്തി തേങ്ങ വളരെ കുറച്ചും കപ്പലണ്ടി കുറച്ചു കൂടുതൽ വേണം ഉപയോഗിക്കേണ്ടത് പക്ഷേ തേങ്ങ വറുത്തത് കൊണ്ട് തന്നെ ഈ ചമ്മന്തിക്ക് വളരെയധികം രുചി കൂടുതലാണ്… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. video credits : Minnuz tasty kitchen.

Rate this post