
പഴം നന്നായി പഴുത്ത് കറുത്ത് പോയോ..? കളയാൻ വരട്ടെ… ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… | Pazhutha Pazham Recipe
ആവിയിൽ വേവിച്ചു എടുക്കുന്നത് കൊണ്ട് തന്നെ ഈ പലഹാരം ആരോഗ്യകരവും ആണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരമാണ് ഇത്. ഇത് ഉണ്ടാക്കുന്ന വിധം വിശദമായി തന്നെ ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. റാഗിയും ഏത്തപ്പഴവും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.

ആദ്യം തന്നെ ഒരു കപ്പ് റാഗി കഴുകിയതിനു ശേഷം വെള്ളത്തിൽ രണ്ട് മണിക്കൂർ എങ്കിലും കുതിർത്ത് വയ്ക്കണം. മറ്റൊരു പാത്രത്തിൽ മുന്നൂറ് ഗ്രാം ശർക്കര വെള്ളം ചേർത്ത് ഉരുക്കി വയ്ക്കണം. ഒരു പാനിൽ അൽപ്പം നെയ്യ് ചൂടാക്കിയിട്ട് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വഴറ്റാം. ഇതിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായി മുറിച്ചിട്ട് വഴറ്റുക. ഇതിലേക്ക് ഉരുക്കി വച്ചിരിക്കുന്ന ശർക്കര പാനിയിൽ നിന്നും കുറച്ച് ഒഴിക്കുക. ഒരു മിക്സിയുടെ ജാറിൽ കുതിർത്തു വച്ചിരിക്കുന്ന റാഗിയും നാളികേരം തിരുമ്മിയതും ശർക്കര പാനിയും കൂടി ചേർക്കുക.
ഒരു സ്പൂൺ ഏലയ്ക്കപ്പൊടിയും വേവിച്ച് വച്ചിരിക്കുന്ന പഴത്തിന്റെ കൂട്ടും ബേക്കിങ് സോഡായും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കുക. വീഡിയോയിൽ കാണുന്നത് പോലെ ചെറിയ പാത്രങ്ങളിൽ നിറച്ചിട്ട് ഇഡലി പാത്രത്തിൽ ആവി കയറ്റി എടുക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഒന്നാണ് ഈ പലഹാരം. Pazhutha Pazham Recipe, Banana Snacks, Pazham Snacks