പഴം വരട്ടിയത് കഴിച്ചിട്ടുണ്ടോ..? പഴം പഴുത്തു പോയാൽ ഇതുപോലെ ചെയ്തു നോക്കൂ.. അപാര രുചിയാണ്😍👌🏻|Pazham Varattiyathu Recipe

Pazham Varattiyathu Recipe Malayalam : നേന്ത്രപ്പഴം കുറച്ച് കൂടുതൽ പഴുത്തു പോയാൽ ഇങ്ങനെ ചെയ്തു നോക്കൂ.സാധാരണ വീടുകളിൽ പഴം മേടിക്കുമ്പോൾ അത് അവിടെയിരുന്നു പഴുത്തു പോകാറുണ്ട് പഴുത്തു കഴിഞ്ഞാൽ എടുത്തു കളയാറാണ് പതിവ്. ആർക്കും അത് കഴിക്കാൻ അധികം താൽപര്യം ഉണ്ടാവില്ല എന്നാൽ ഇനി പഴം പഴുക്കാൻ ആയിട്ട് നിങ്ങൾക്ക് കാത്തിരിക്കും നന്നായി പഴുത്തു കഴിഞ്ഞ പഴം ഉണ്ടെന്നുണ്ടെങ്കിൽ അത് ആദ്യം ഒന്ന് ആവിയിൽ വേവിച്ചെടുക്കുക അതിനുശേഷം കൈ കൊണ്ട് നന്നായിട്ടുണ്ട് ഉടച്ചെടുക്കുക..

ഉടച്ചെടുത്ത് പഴം ശർക്കര പാനിയാക്കി അതിലേക്ക് ചേർത്ത് കൊടുത്തു നന്നായിട്ടു ഇളക്കി യോജിപ്പിച്ച് കട്ടി ആയി വരുമ്പോൾ അതിലേക്ക് നെയ്യും, ഏലക്ക പൊടിയും, ചേർത്തു വീണ്ടും ഇളക്കി യോജിപ്പിച്ച് എടുക്കുക.. കുറച്ച് സമയം കഴിയുമ്പോൾ മാത്രമേ നല്ല കട്ടിലായി വരുകയുള്ളു.. ഈ സമയം നട്സ് ഒക്കെ വേണമെങ്കിൽ ചേർത്ത് കൊടുക്കാം..

എല്ലാം ചേർത്ത് പാനിൽ നിന്ന് ഇളകി വരുന്ന പാകത്തിലാകുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം നെയ്യും ശർക്കര ഏലക്ക പൊടിയും പഴവും ഒക്കെ ചേർന്നിട്ട് നല്ലൊരു സ്വാദും മണവും ആണ് ഈ ഒരു പലഹാരത്തിന്..

പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവരും പഴുത്ത പഴം കഴിക്കുകയും ചെയ്യും, ഈ പലഹാരം തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : NEETHAS TASTELAND

Rate this post