പയ്യൻ കളി കാണാൻ ഗോവയിലേക്ക് :” സഹലിന്റെ ഗോളിൽ സന്തോഷമടക്കാനാകാതെ പൊട്ടിക്കരഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ കുഞ്ഞാരധാകൻ ഫൈനൽ കാണാൻ ഗോവയിലേക്ക് “
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എന്താണ് ആഗ്രഹിച്ചത് അത് 100 % ശതമാനം തിരിച്ചു നൽകാൻ ക്ലബിന് ഈ സീസണിൽ ആയിട്ടുണ്ട് എന്നതിന് തർക്കമില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ വർഷമായി കാത്തിരുന്ന ഒരു നിമിഷമായിരുന്നു ഈ സീസണിലെ ഫൈനൽ പ്രവേശനം. കേരളത്തിലങ്ങോളമിങ്ങോളമുള്ള ബ്ലാസ്റ്റേഴ്സ് ആരാധകർ ഫൈനൽ പ്രവേശനം ഗംഭീരമായി ആഘോഷിച്ചു.
എന്നാൽ ആരാധകർക്കിടയിലെ സൂപ്പർ താരം ജംഷേദ്പുരിനെതിരേ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഗോളടിച്ചപ്പോള്‍ സന്തോഷമടക്കാനാകാതെ പൊട്ടിക്കരഞ്ഞ കുഞ്ഞാരധകൻ ആയിരുന്നു. കുഞ്ഞാരാധകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.ഗോൾ നേടിയ സന്തോഷത്തിൽ അലറി വിളിക്കുന്നതും കുഞ്ഞരാധകന്റെ കണ്ണ് നിറയുന്നതും വിഡിയോയിൽ കാണാമായിരുന്നു.എന്തിനാ കരയുന്നതെന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുന്നുണ്ടെങ്കിലും അവന് അതൊന്നും കേള്‍ക്കുന്നേയില്ല. ജഴ്സി തലപ്പ് കൊണ്ട് ഇടയ്ക്ക് കണ്ണീര് തുടക്കുന്നതും കാണാമായിരുന്നു.
ഇപ്പോഴിതാ ഞായറാഴ്ച ഗോവയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കാണാൻ മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരൻ കാർത്തിക്കും തയായറെടുക്കുകയാണ് .ഇന്ത്യൻ ഫുട്ബോൾ താരം ഐഎം വിജയൻ കുട്ടി ആരാധകനെ കൊണ്ട് പോകുന്നത്. ഇതിലും വലിയ സമ്മാനം കുഞ്ഞാരധകന് ലഭിക്കാനില്ല. കാർത്തിക്കിന്റെ വീഡിയോ വൈറലായതിനു ശേഷം ജാംഷെഡ്പൂരിനെതിരെയുള്ള രണ്ടാം പാദത്തിൽ ഡഗൗട്ടിൽ കെബിഎഫ്സി കാർത്തികിനെ 12 മത്തെ ആളാക്കിയിരുന്നു.
രോമാഞ്ചം 😍😍 pic.twitter.com/is1QZ0SO8q
— king Kohli (@koh15492581) March 19, 2022
കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അവന്റെ അമ്മ പങ്കിട്ട വീഡിയോ എങ്ങനെയോ സോഷ്യൽ മീഡിയയിൽ എത്തി, അത് കെബിഎഫ്സി ടീം അംഗമായ ഹെർമൻജോത് ഖബ്രയും കെബിഎഫ്സിയുടെ ഔദ്യോഗിക ആരാധകരുടെ ഗ്രൂപ്പായ മഞ്ഞപ്പടയും പങ്കുവെച്ചു .ഒറ്റരാത്രികൊണ്ട് കൊണ്ട് തന്നെ വീഡിയോ വൈറലായി മാറി.അതിനുശേഷം കാർത്തിക് സെലിബ്രിറ്റിയായിമാറുകയും കുന്നത്തുനാട് എംഎൽഎ ശ്രീനിജിൻ ആരാധകന് ജേഴ്സി സമ്മാനിക്കുകയും ചെയ്തു.
പക്ഷേ തന്റെ ടീം ഒരു ഗോൾ അടിച്ച് വിജയിക്കുമ്പോൾ എന്തിനാണ് കരഞ്ഞത്? എന്ന ചോദ്യത്തിന് “എനിക്ക് ഒരു ഐഡിയയുമില്ല. അത് സംഭവിച്ചു,” കഴിഞ്ഞ സീസണിൽ ടീമിനെ പിന്തുടരാൻ തുടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു. അവൻ ഇപ്പോൾ തന്റെ ടീമിന്റെ മത്സരം തത്സമയം കാണുന്നതിൽ അതീവ ആവേശത്തിലാണ്, കൂടാതെ മഞ്ഞ നിറത്തിലുള്ള ജേഴ്സി വെച്ച് ബാഗ് തയ്യാറാക്കുന്ന തിരക്കിലാണ്.