
പാടി പുകഴ്ത്താൻ ആളില്ല വേറെ ലെവൽ എത്തേണ്ട ഇതിഹാസം 😱പവാർ കരിയർ അത്ഭുതം
കരീബിയൻ ദ്വീപിൽ നടന്ന 2018 വുമൺസ് ലോകകപ്പ് സെമി പോരാട്ടം, ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ആവേശകരമായ മത്സരം ഏവരും പ്രതീക്ഷിച്ചു. എന്നാൽ ഇന്ത്യൻ ആരാധകരെ നിരാശരാക്കി ടീം 8 വിക്കറ്റിന് ദയനീയ പരാജയം ഏറ്റുവാങ്ങി. മത്സരത്തിലെ പരാജയത്തെക്കാൾ ഇന്ത്യൻ ആരാധകർ ചർച്ച ചെയ്ത് ടീമിലെ സൂപ്പർ താരത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു. ലോകക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജിനെ ടീമിൽ പോലും ഉൾപ്പെടുത്താത്ത കോച്ചിനെക്കുറിച്ചും അയാളുടെ യോഗ്യതയെക്കുറിച്ചും വലിയ ചർച്ചകൾ നടന്നു. വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആ പരിശീലകനാണ് മുൻ ഇന്ത്യൻ താരം – രമേശ് പവാർ
പാക്കിസ്ഥാന്റെ ഇൻസമാം ഉൾ ഹഖിനെ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല . മികച്ച ബാറ്റ്സ്മാനായിരുന്നെങ്കിലും പലപ്പോഴും തന്റെ വലിയ ശരീരത്തിന്റെ പേരിലാണ് താരം അറിയപ്പെട്ടത്. ഇൻസക്കുള്ള ഇന്ത്യൻ മറുപടിയായിരുന്നു രമേശ് പവാർ . മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ പവാർ ഓൾ റൗണ്ടറായിട്ടാണ് ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. രഞ്ജി ട്രോഫിയിൽ തുടർച്ചയായ വർഷങ്ങളിലെ മികച്ച പ്രകടനം താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചു. എന്നാൽ അമിതവണ്ണം ഫീൽഡിങ്ങിൽ താരത്തിന് വിനയായി, കൂടെ മോശം ബൗളിംഗ് പ്രകടനം കൂടിയായപ്പോൾ ടീമിന് പുറത്തായി. ഒരു ഇടവേളക്ക് ശേഷം ടീമിൽ മടങ്ങിയെത്തിയ താരം പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിച്ചെങ്കിലും സ്ഥിരത ഇല്ലാത്തതിനാൽ അവസരങ്ങൾ കുറഞ്ഞു വന്നു. ഇംഗ്ലണ്ടിന് എതിരെ ഫരീദാബാദിൽ കളിച്ച ഏകദിന മത്സരത്തിലെ 3 / 34 ആണ് മികച്ച ബൗളിംഗ് പ്രകടനം.

ഐ.പി.എലിൽ നാല് സീസണിൽ പഞ്ചാബിനും ഒരു സീസണിൽ കൊച്ചിക്കും വേണ്ടി താരം പന്തെറിഞ്ഞു , ഒടുവിൽ 2015-16 സീസൺ രഞ്ജി ട്രോഫിയോടെ താരം വിരമിക്കൽ പ്രഖ്യാപനം നടത്തി.കളിയെ നന്നായി റീഡ് ചെയ്യാനുള്ള രമേശിന്റെ കഴിവാണ് വനിത ടീമിന്റെ കോച്ചായി നിയമിക്കാനുള്ള കാരണം. സൂപ്പർ താരം മിതാലി രാജിനെ സ്ക്വാഡിൽ ഉൾപെടുത്താതും , താരത്തെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങളും വിവാദമായി. ഇതോടെ രമേശിനെ പുറത്താക്കിയെങ്കിലും രമേശിനെ തന്നെ കോച്ചായി വേണമെന്നുള്ള ടീമംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം പവാർ ടീമിന്റെ കോച്ചായി 2021 ൽ തിരികെയെത്തി.
“Master of all, jack of none ” എന്ന് പവാറിനെ വിശേഷിപ്പാക്കാം. ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും അറിയാമെങ്കിലും ടീമിൽ കളിച്ച കാലത്ത് രണ്ടിലും വിജയിക്കാൻ സാധിച്ചില്ല. ഇന്നത്തെ ഫിറ്റ്നെസ് യുഗത്തിൽ ചിന്തിക്കാൻ പറ്റാത്ത താരമാണെങ്കിലും തന്റെ പരിചയസമ്പത്ത് ഇന്ത്യൻ വുമൺ സ് ടീമിന് കൊടുക്കാൻ കഴിഞ്ഞു എന്നതിലാണ് പവാറിന്റെ വിജയം.