മീശമാധവനിലെ പുരുഷുവിന് ഓർമയില്ലേ… അദ്ദേഹത്തിന്റെ അറിയാകഥകൾ.!!!

മീശമാധവൻ എന്ന ചിത്രത്തിലെ പുരുഷു എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആളുകൾ മറക്കില്ല. അത്രത്തോളം സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. ആ കഥാപാത്രത്തെ അനശ്വരമാക്കിയ നടനാണ് ജെയിംസ് ചാക്കോ. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം സിനിമാലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. 150ലധികം മലയാള ചിത്രങ്ങളിലും അഭിനയിച്ചു. അതിൽ പ്രധാനപ്പെട്ട ചിത്രം മീശമാധവൻ ആയിരുന്നു. ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ആ ചിത്രമായിരുന്നു.

എന്നാൽ ന്യൂഡൽഹി, ഒരു മറവത്തൂർ കനവ്, പത്രം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടൻ നെടുമുടി വേണു വിദ്യ മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്. 2007 ജൂൺ 14നാണ് കുടുത്തുരുത്തിയിലെ സഹോദരന്റെ വീട്ടിൽവെച്ച് ഹൃദയാഘാതത്തെതുടർന്ന് ജെയിംസ് മരിച്ചുപോകുന്നത്. ജിജി ജയിംസ് ആണ് ജീവിതപങ്കാളി. ജിക്കു ജെയിംസ്, ജില്ലു ജയിംസ് എന്നിവർ മക്കളാണ്.

ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ പിന്നീട് ശ്രദ്ധിക്കപ്പെടുകയായിരുന്നു ചെയ്തത്. അത് താരത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായ കഥാപാത്രമായിരുന്നു മീശമാധവനിലെ പുരുഷു എന്ന കഥാപാത്രം. അദ്ദേഹത്തിന്റെ മരണശേഷവും ട്രോളുകളിലും മറ്റും പുരുഷു എന്ന കഥാപാത്രം തിളങ്ങി നിൽക്കുന്നുണ്ട്. പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് ഡയലോഗ് എല്ലാവരുടെയും മനസ്സിൽ പതിഞ്ഞു പോയതാണ്.. ആർക്കും ആ ഒരു ഡയലോഗ് മറക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ മരണം പോലും വലുതായി അറിയാത്തവർ ഇന്നുമുണ്ട്.

മദ്രാസിൽ സിനിമ എന്ന മോഹവുമായി എത്തിയ ജെയിംസ് ശ്രീനിവാസനൊപ്പം ഒരു മുറിയിൽ താമസിച്ച ചരിത്രം ഭാര്യ ഓർമിച്ചു പറയുന്നുണ്ട്. സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.. സിനിമയിലേക്ക് എത്തുവാൻ വേണ്ടിയാണ് മദിരാശി നഗരത്തിലേക്ക് അദ്ദേഹം എത്തുന്നതും. അവിടെ ചെന്നപ്പോൾ തന്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകി ലഭിച്ച കഥാപാത്രങ്ങളുടെ എല്ലാം ഭംഗിയാക്കി അദ്ദേഹം. ചെറുതോ വലുതോ എന്ന് നോക്കാതെ ലഭിച്ച കഥാപാത്രങ്ങളെല്ലാം മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

Rate this post