കാണിക്കളുടെ തലയടിച്ച് പോ ട്ടിച്ച് ബാംഗ്ലൂർ താരം 😱😱ഞെട്ടൽ മാറാതെ ക്രിക്കറ്റ്‌ ലോകം

വെള്ളിയാഴ്ച്ച (മെയ്‌ 13) നടന്ന ഐപിഎൽ 2022-ലെ 60-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്സിന് 54 റൺസ് ജയം. ജോണി ബെയർസ്റ്റോ (66), ലിയാം ലിവിങ്സ്റ്റൺ (70) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ.

ആർസിബി ഇന്നിംഗ്സിൽ ഗ്ലെൻ മാക്സ്വെൽ (35), രജത് പതിദാർ (26) തുടങ്ങിയവർ പൊരുതി നോക്കിയെങ്കിലും, പഞ്ചാബ് ബൗളർമാർ ഉയർത്തിയ വെല്ലുവിളി മറികടന്ന് ടീമിനെ ജയത്തിലേക്ക് നയിക്കാൻ അവർക്കായില്ല. എന്നാൽ, ഇന്നിംഗ്സിനിടെ ആർസിബി ബാറ്റർ രജത് പതിദാർ നേടിയ കൂറ്റൻ സിക്സ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന കാണിക്ക് പരിക്കേൽപ്പിച്ചത് ക്രിക്കറ്റ്‌ ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചു.

ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ, പഞ്ചാബ് ഫാസ്റ്റ് ബൗളർ ഹർപ്രീത് ഭാറിനെതിരെ പതിദാർ ലോങ്ങ്‌ ഓണിലേക്ക് ഒരു 102 മീറ്റർ സിക്സർ പറത്തുകയായിരുന്നു. എന്നാൽ, സ്റ്റാൻഡിലെ ബോർഡിൽ തട്ടിയ പന്ത് തിരികെ സ്റ്റാൻഡിൽ ഇരുന്നിരുന്ന ഒരു പ്രായമായ വ്യക്തിയുടെ തലയിൽ തട്ടുകയായിരുന്നു. ഉടനെ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്നവർ പ്രാഥമിക ശുശ്രൂശ നൽകിയെങ്കിലും, കാര്യമായ പരിക്കുകൾ ഒന്നും അദ്ദേഹത്തിന് സംഭവിച്ചില്ല എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.

സമാനമായ ഒരു സംഭവം, 2002-ലെ ഇംഗ്ലണ്ട് – ഇന്ത്യ ഹെഡിംഗ്ലി ടെസ്റ്റ്‌ മത്സരത്തിലും സംഭവിച്ചിരുന്നു. അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇംഗ്ലണ്ട് സ്പിന്നർ ആഷ്ലി ഗിൽസിനെതിരെ നേടിയ കൂറ്റൻ സിക്സ്, സ്റ്റാൻഡിൽ ഉണ്ടായിരുന്ന ജോൺ ബണ്ടൻ എന്ന 65 വയസ്സുകാരനായ ഒരു ഇംഗ്ലീഷുകാരന്റെ തലയിൽ തട്ടിയിരുന്നു. പിന്നീടൊരിക്കൽ, ഇക്കാര്യം ജോൺ ബണ്ടൻ തന്നെ ഒരു കുറിപ്പായി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ കുറിച്ചിരുന്നു.