ഫസ്റ്റ് ബോൾ വിക്കെറ്റ്!!! ജൂനിയർ മലിംഗയുടെ വണ്ടർ ബോൾ :ഞെട്ടി ശുഭ്മാൻ ഗിൽ [video ]

ഐപിൽ പതിനഞ്ചാം സീസൺ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് സമ്മാനിച്ചത് നിരാശകൾ മാത്രം.കഴിഞ്ഞ സീസണിൽ ചാമ്പ്യൻമാർ കൂടിയായ ചെന്നൈ ടീമിന് പക്ഷേ ഈ സീസണിലെ പ്ലേഓഫിലേക്ക് പോലും സ്ഥാനം നേടാനായി കഴിഞ്ഞില്ല. അതിനാൽ തന്നെ ശേഷിക്കുന്ന എല്ലാ കളികളിലും ജയമാണ് ധോണിയും ടീമും ലക്ഷ്യമിടുന്നത്

അതേസമയം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈ ടീമിന് പക്ഷേ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് എത്താനായി കഴിഞ്ഞില്ല. യുവ താരങ്ങൾക്ക് അടക്കം പ്ലെയിങ് ഇലവനിലേക്ക് അവസരം നൽകി ഇറങ്ങിയ ചെന്നൈ ടീമിന് ബാറ്റിങ്ങിൽ നേടാൻ സാധിച്ചത് വെറും 133 റൺസ്‌. ഓപ്പണർ ഗെയ്ക്ഗ്വാദ് 53 റൺസുമായി തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ റൺസ്‌ അടിച്ചെടുക്കാൻ ചെന്നൈക്ക് സാധിച്ചില്ല. എന്നാൽ മറുപടി ബാറ്റിങ്ങിൽ ചെന്നൈക്കായി തന്റെ അരങ്ങേറ്റ മത്സരം കളിച്ച മതീശ പതിരാന പുറത്തെടുത്തത് മികച്ച പ്രകടനം.

ഐപിൽ അരങ്ങേറ്റത്തിലേക്ക് എത്താൻ വളരെ അധികം കാത്തിരുന്ന ഈ യുവ പേസർ തന്റെ ആദ്യത്തെ ബോളിൽ തന്നെ വിക്കെറ്റ് വീഴ്ത്തിയാണ് കയ്യടികൾ ക്രിക്കറ്റ്‌ ലോകത്തിൽ നിന്നും നേടിയത്.ഐപിഎല്ലിലെ തന്നെ ആദ്യത്തെ ബോളിൽ തന്നെ ശുഭ്മാൻ ഗിൽ വിക്കെറ്റ് സ്വന്തമാക്കിയ താരം രണ്ടാം ഓവറിൽ ഗുജറാത്തിന്റെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യയെ വീഴ്ത്തി. മനോഹരമായ ഒരു ഫുൾ ബോളിലാണ് താരം ഗിൽ വിക്കെറ്റ് നേടിയത്.

വിക്കറ്റിന് മുന്നിൽ കുരുങ്ങിയ താരത്തെ വീഴ്ത്താൻ യുവ ലങ്കൻ പേസർക്ക് കഴിഞ്ഞു. ഇതിനകം തന്നെ ഇതിഹാസ താരമായ ലസീത് മലിംഗയുടെ സമാനമായ ആക്ഷനിൽ ബോൾ ഏറിഞ്ഞു ശ്രദ്ധേയനായ താരം ജൂനിയർ മലിംഗ എന്നാണ് ക്രിക്കറ്റ്‌ ലോകത്ത് അറിയാപെടുന്നത്.

Rate this post