തന്റെ പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യറായി നവ്യ!! നവ്യയുടെ അഹങ്കാരം തീർത്ത് കൊടുത്ത് ആദർശ്; പ്രതികരിക്കാൻ ആവാതെ അഭിയും നയനയും.!! | Patharamattu Serial Promo January 30

Patharamattu Serial Promo January 30: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച കുടുംബ പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ജലജയും ഭവിയും നവ്യയെ എങ്ങനെയെങ്കിലും പുറത്താക്കാനും, കൂടാതെ ആദർശിൻ്റെ എംഡി സ്ഥാനത്ത് അഭി ഇരിക്കാനായി പല തന്ത്രങ്ങളും നോക്കുകയാണ്. പിന്നീട് കാണുന്നത് മുത്തശ്ശിയും, ദേവയാനിയുമൊക്കെ വലിയ വിഷമത്തിലിരിക്കുന്നതാണ്. കാരണം ഗർഭിണിയായ നവ്യയുടെ രീതികൾ ഇങ്ങനെ തന്നെ തുടർന്നാൽ, അവർക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന് എന്തു സംഭവിക്കുമെന്നാണ് അവർ പറയുന്നത്.

ഈ കാര്യമൊക്കെ മുത്തശ്ശനറിഞ്ഞാൽ എന്താവും. ഈ തറവാട്ടിലെ കുട്ടി അഴിഞ്ഞാടി നടക്കുന്നതെന്നറിഞ്ഞാൽ, മുത്തശ്ശനാകെ തകർന്നു പോകും. ചേച്ചിയും അനുജത്തിയുമായിട്ടും നവ്യ എന്താണ് ഇങ്ങനെയായിപ്പോയത്. ഈ കാര്യം മുത്തശ്ശൻ അറിയുന്നതിന് മുൻപ് ആദർശിനോട് അച്ഛനെ വിളിച്ച് സൂചനകൾ നൽകണമെന്ന് പറയുകയാണ് ദേവയാനി. ഇവർ പറയുന്നതൊക്കെ കേട്ട് കൊണ്ടാണ് നയന വരുന്നത്. എൻ്റെ ചേച്ചിയെ കൊണ്ട് എല്ലാവർക്കും വലിയ ബുദ്ധിമുട്ടായല്ലോ എന്നു പറയുകയാണ് നയന. പിന്നീട് നയന നേരെ റൂമിലേയ്ക്ക് പോയി ആദർശിനോട് പറയുകയാണ്. എൻ്റെ ചേച്ചിയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്.

നവ്യയേച്ചി ചെയ്തതിന് ഞാൻ പോയി മാപ്പ് ചോദിക്കട്ടെ എന്ന് പറയുകയാണ് നയന ആദർശിനോട്. നീ മാപ്പ് ചോദിച്ചിട്ട് കാര്യമില്ലെന്നും, ചോദിക്കേണ്ടവർ തന്നെ മാപ്പ് പറയണമെന്നാണ് ആദർശ് പറയുന്നത്. നീ നിൻ്റെ ചേച്ചിയോട് പോയി സംസാരിച്ചു നോക്കെന്ന് പറഞ്ഞു കൊണ്ട് ആദർശ് പോവുകയാണ്. പിന്നീട് നയന നവ്യയുടെ റൂമിലേക്ക് പോവുകയാണ്. പലതും കഴിച്ചു കൊണ്ട് റൂമിലിരിക്കുകയാണ് നവ്യ. ചേച്ചി എന്തിനാണ് ഇങ്ങനെ എല്ലാവരെയും വിഷമിപ്പിക്കുന്നതെന്ന് ചോദിക്കുകയാണ്. ഞാൻ എന്താണ് ചെയ്തതെന്നും, ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുന്നതും, സെലിബ്രെറ്റിയാവുന്നതും വലിയ തെറ്റാണോ എന്ന് ചോദിക്കുകയാണ് നവ്യ. ഇവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ നയന പുറത്തേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് നന്ദുവിനെ വഴിയിൽ വച്ച് കണ്ട ഒരു സുഹൃത്ത് നവ്യയുടെ പരസ്യ ചിത്രം കണ്ട് തമാശയാക്കാൻ വന്നപ്പോൾ, എൻ്റെ വീട്ടിലുള്ളവരെ പറഞ്ഞാലുണ്ടല്ലോ എന്ന് പറഞ്ഞ് കയർക്കുകയാണ് നന്ദു.

അപ്പോൾ അനി നന്ദുവിനോട് എന്തിനാണ് നീ ഇതിനൊക്കെ ഉത്തരം പറയാൻ പോകുന്നതെന്ന് ചോദിക്കുകയാണ്. എൻ്റെ വീട്ടുകാരെ പറഞ്ഞാൽ ഞാൻ അടങ്ങി നിൽക്കില്ലെന്ന് പറഞ്ഞ് പോവുകയാണ് നന്ദു. പിന്നീട് കാണുന്നത് എല്ലാവരും സംസാരിക്കുമ്പോൾ ആദർശ് വരുന്നതാണ്. പരസ്യചിത്രത്തിനെ കുറിച്ച് പറഞ്ഞപ്പോൾ, നവ്യ അഭിനയിച്ച പരസ്യചിത്രങ്ങളൊക്കെ ഞാൻ ഇപ്പോൾ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും, അതിനി ആരും കാണുകയില്ലെന്ന് പറയുകയാണ് ആദർശ്. ഇത് കേട്ട് വന്ന നവ്യ ആകെ ഞെട്ടുകയാണ്. എൻ്റെ സ്വപ്നമായ ആ പരസ്യചിത്രം ബ്ലോക്ക് ചെയ്യാൻ നിങ്ങളോടാരാണ് പറഞ്ഞതെന്ന് കയർത്ത് സംസാരിക്കുകയാണ് നവ്യ. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.