നയനയുടെ ഡിസൈൻ തള്ളി കളയാൻ പണികളുമായി അഭി!! പ്രതിസന്ധി ഘട്ടങ്ങളിൽ നയനയ്‌ക്കൊപ്പം ചേർന്ന് ആദർശ്; പുതിയ സന്തോഷ വാർത്ത ആഘോഷമാക്കി അനന്തപുരി തറവാട്.!! | Patharamattu Serial Promo February 1

Patharamattu Serial Promo February 1: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് പത്തരമാറ്റ്. ഇപ്പോൾ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിരുദ്ധിൻ്റെ കവിതകൾ മാഗസിനിൽ വന്നതോടെ വളരെ സന്തോഷത്തിലാണ് അനിരുദ്ധ്. നന്ദുവിനോട് പുകഴ്ത്തി പറയുകയാണ് അനിരുദ്ധ്. പിന്നീട് കാണുന്നത് ആദർശിനെയും നയനയെയുമാണ്. അനിരുദ്ധിൻ്റെ പുസ്‌കം പ്രസിദ്ധീകരിക്കാൻ മുന്നിട്ടിറങ്ങി അനിരുദ്ധ് അറിയപ്പെടുന്ന ആളായി മാറിയതിനാണ് ആദർശ് നന്ദി പറഞ്ഞിരിക്കുന്നത്.

അപ്പോൾ നയന പറയുകയാണ് എന്നോടെന്തിനാണ് നന്ദി പറയുന്നതെന്നും, ഞാൻ ഈ വീട്ടിലെ മൂന്നാമതൊരാളല്ലേ എന്നു പറയുകയാണ് നയന. ഇത് കേട്ട് ആദർശ് നീ തുടങ്ങിയോ എന്ന് പറയുകയാണ്. പിന്നീട് നയനയോട് കുറച്ച് ഡിസൈൻസൊക്കെ വരക്കാൻ പറയുകയാണ്. അഭിയുടെ കുറച്ചു ഡിസൈനൊക്കെ ക്ലയ്ൻ്റ്സിനെ കാണിക്കണമെന്നും. അപ്പോൾ നയന വരച്ച കുറച്ച് ഡിസൈനൊക്കെ കാണുകയാണ്. അതിൽ ഒരു ഡിസൈൻ കണ്ടപ്പോൾ, ഇത് നന്നായില്ലെന്നാണ് ആദർശ് പറയുന്നത്. അഭിവരച്ച ഡിസൈൻ നോക്കട്ടെ എന്നു പറയുകയാണ് ആദർശ്.

അഭിവരച്ച ഡിസൈൻ എപ്പോഴും ദോഷമായാണല്ലോ കമ്പനിയ്ക്ക് ഉണ്ടായതെന്നും, എന്തിനാണ് വീണ്ടും അങ്ങനെ ചെയ്യുന്നതെന്ന് ആദർശിനോട് ചോദിക്കുകയാണ്. അവൻ എൻഅനിയനല്ലേയെന്നും, നമുക്ക് നോക്കാമെന്നും പറയുകയാണ് ആദർശ്. അങ്ങനെ നയന ഓഫീസിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ അഭിയുടെ വർക്കുകൾ നോക്കുകയാണ്. വർക്കുകൾ കണ്ട ആദർശ് ഇത് അത്ര പേരെന്ന് പറയുകയാണ് നയനയോട്. അപ്പോൾ ക്ലൈൻ്റ് വരികയാണ്. അഭിയുടെ വർക്കുകൾ കണ്ട ക്ലൈയിൻറിന് ഇഷ്ടപ്പെടാതെ വരികയാണ്. പിന്നീട് അദ്ദേഹം പോകാനൊരുങ്ങുമ്പോഴാണ് നയന യുടെ കൈയിൽ നിന്നും നയന വരച്ച ഡിസൈൻ വീഴുകയാണ്.

ഇത് കണ്ട് ഞെട്ടുകയാണ്. ഇത് ആരുടെ ഡിസൈനാണെന്ന് ചോദിക്കുകയാണ് ക്ലൈയിൻ്റ്. ഇത് ഞാൻ വരച്ചതാണെന്ന് നയന പറയുകയാണ്. പിന്നീട് ക്ലൈയ്ൻ്റ് ഇത് നല്ല ഡിസൈനാണെന്നും, ഇത് മതിയെന്ന് പറയുകയാണ്.ഇത് കേട്ട ആദർശിനും നയനയ്ക്കും വലിയ സന്തോഷമായി. അപ്പോൾ അഭിയ്ക്ക് ദേഷ്യം വരികയാണ്. പിന്നീട് കാണുന്നത് കനക ദുർഗ്ഗയും ഗോവിന്ദനും വീട് വിൽക്കാൻ ആളുമായി വരുന്നതാണ്. പക്ഷേ കനക ദുർഗ്ഗയ്ക്കും, നന്ദുവിനും വീട് വിൽക്കുന്നതിന് ഇഷ്ടമാവുന്നില്ല. വന്നവരാണെങ്കിൽ വീടിനെ കുറിച്ച് കുറ്റം പറയുകയാണ്.അത് കേട്ടപ്പോൾ, ദേഷ്യം പിടിച്ച് നന്ദുവും, കനക ദുർഗ്ഗയും വീട് വിൽക്കുന്നില്ലെന്ന് പറയുകയാണ്. അങ്ങനെ വ്യത്യസ്തമായ ഒരു എപ്പിസോഡ് പ്രൊമോയാണ് കാണാൻ സാധിക്കുന്നത്.