എന്നും ഇവർക്ക് വിശ്രമമൊ 😱😱പിന്നെ എങ്ങനെ ഫോമാകും!! രൂക്ഷ വിമർശനവുമായി മുൻ താരം

ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയ്ക്കുശേഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് സെലക്ടർമാർ മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത്തിന്റെ അഭാവത്തിൽ സീനിയർ താരം ശിഖർ ധവാൻ ഇന്ത്യൻ ടീമിനെ നയിക്കും.

സീനിയർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇന്ത്യയുടെ ഏകദിന ടീമിലെ റെഗുലർമാരായ രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവർക്കാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചിരിക്കുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയതോടെ സഞ്ജു സാംസൺ, ദീപക് ഹൂഡ, ഹർഷൽ പട്ടേൽ തുടങ്ങിയ താരങ്ങളെല്ലാം ഇന്ത്യയുടെ ഏകദിന ടീമിൽ ഇടം നേടി.

എന്നാൽ, ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ പരിഹാസ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ. സീനിയർ താരങ്ങൾക്ക് തുടർച്ചയായ പരമ്പരകളിൽ വിശ്രമം അനുവദിച്ചതാണ് ഇർഫാൻ പഠാൻ അതൃപ്തി പ്രകടിപ്പിക്കാൻ കാരണമായത്. “വിശ്രമിച്ചാൽ ഫോം തിരിച്ചുവരില്ല,” എന്നാണ് ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഐപിഎൽ സീസണിൽ നിറം മങ്ങിയ രോഹിത് ശർമ്മ, ഐപിഎല്ലിന് ശേഷം ഇതുവരെ ദേശീയ ടീമിനൊപ്പം ചേർന്നിട്ടില്ല.

നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയിൽ നിന്ന് വിട്ടു നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ, ഏറ്റവും ഒടുവിൽ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മാറ്റിവച്ച ടെസ്റ്റ് മത്സരവും കളിച്ചിരുന്നില്ല. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും ക്യാപ്റ്റൻ രോഹിത് വിട്ടുനിൽക്കുന്നതിൽ പല ക്രിക്കറ്റ് വിദഗ്ധന്മാരും ആരാധകരും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.