സഞ്ജുവിന്റെ ആ തീരുമാനം തെറ്റായിരുന്നു 😮😮😮😮സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഇര്ഫാന് പത്താൻ
മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മല്‍സരത്തില്‍ സഞ്ജു ചില ബൗളര്‍മാരെ ഉപയോഗിച്ചത് ശരിയായ രീതിയിൽ അല്ലായിരുന്നുവെന്നാണ് ഇര്ഫാന് പത്താൻ തുറന്നടിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗിൽ ഏഴാം ഓവറില്‍ ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചെലിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാനുള്ള സഞ്ജു സാംസണിന്റെ തീരുമാനത്തെയാണ് ഇര്ഫാന് പത്താൻ വിമര്‍ശിച്ചത്.
ആ ഓവറില്‍ 20 റൺസ് ആണ് ഡാരിൽ മിച്ചെല്‍ വിട്ടുകൊടുത്തത്. ഇതാണ് മല്‍സരത്തിന്റെ ഗതി തന്നെ മാറ്റിയതെന്നാണ് അദ്ദേഹം ചൂണ്ടികാണിച്ചത്. ഏഴാം ഓവര്‍ ഡാരില്‍ മിച്ചെലിനു നല്‍കാനുള്ള സഞ്ജുവിന്റെ തീരുമാനത്തിനു പിന്നിലെ ലോജിക്ക് മനസ്സിലാവുന്നില്ലെന്നും ട്രെന്റ് ബോള്‍ട്ട് തന്റെ നാലോവർ പൂര്ത്തിയാക്കിയില്ലായിരുന്നുവെന്നും ഇര്ഫാന് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിൽ രേഖപ്പെടുത്തി.മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിംഗ്സ് എടുത്താൽ ഏറ്റവുമധികം റൺസ് അവർ അടിച്ചെടുത്തതും ഡാരില്‍ മിച്ചലെറിഞ്ഞ ഏഴാമത്തെ ഓവറിലായിരുന്നു. അതിനു മുൻപോ ശേഷമോ ഒരോവറില്പ്പോലും 13 ല്‍ കൂടുതല്‍ റണ്‍സ് മുംബൈയ്ക്കു ലഭിച്ചിരുന്നില്ല.പവര്‍പ്ലേ കഴിയുമ്പോൾ മുംബൈ 2 വിക്കറ്റിനു 41 റണ്‍സെന്ന നിലയിലായിരുന്നു.
ഇതോടെയാണ് ഏഴാം ഓവറില്‍ തീര്‍ത്തും അപ്രതീക്ഷിതമായി മിച്ചെലിനെ സഞ്ജു ബൗളിംഗിൽ കൊണ്ടുവരുന്നത്. സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമായിരുന്നു ക്രീസില്‍. മൂന്നു ബൗണ്ടറികളും ഒരു സിക്സറുമടക്കം ഇരുവരും കൂടി 20 റണ്‍സ് ആണ് ആ ഓവറില്‍ നേടിയത്. മൂന്നു ബൗണ്ടറികളും സൂര്യയുടെ വകയായിരുന്നെങ്കില്‍ ഏക സിക്സര്‍ തിലകിന്റെ ബാറ്റില്‍ നിന്നുമായിരുന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നേടിയ 158 റൺസ്, 5 വിക്കറ്റുകളും 4 ബൗളുകളും ബാക്കിനിൽക്കെയാണ് മുംബൈ മറികടന്നത്.ഈ സീസണിലെ മുംബൈയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്.