കറുപ്പുമുടുത്ത് ജയറാമിനൊപ്പം ആദ്യമായി മല ചവിട്ടി മാളികപ്പുറമായി പാർവതി!! അയ്യപ്പനെ കൺകുളിർക്കെ കണ്ട് കണ്ണ് നിറഞ്ഞ് താരം!! | Parvathy Jayaram At Shabarimala Temble Viral

Parvathy Jayaram At Shabarimala Temble Viral Malayalam : മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 1980കളിൽ സിനിമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന നടിയായിരുന്നു പാർവതി ജയറാം. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരം മാറി. പഴയകാല നടികളുടെ ചിത്രങ്ങൾ മനസ്സിലൂടെ ഓടിമറിയുമ്പോൾ ആദ്യം മുന്നിലേക്ക് എത്തുന്നത് പാർവതിയുടെ മുഖം തന്നെയാണ്.

1986-ൽ “വിവാഹിതരെ ഇതിലെ” എന്ന സിനിമയിലൂടെയാണ്‌ ആദ്യമായി പാർവതി അഭിനയ രംഗത്തെത്തുന്നത്‌. 1992 സെപ്‌തംബർ 7ന് ആണ് നടൻ ജയറാമുമായി താരം വിവാഹിതയാകുന്നത്. ഇതിനുശേഷം അഭിനയ ലോകത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. പാർവതിക്കും ജയറാമിനും രണ്ട് മക്കളാണ് കാളിദാസനും മാളവികയും. ഇപ്പോഴിതാ പാർവതിയുടെയും ജയറാമിന്റെയും പുതിയ ചില വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Parvathy Jayaram At Shabarimala Temble Viral
Parvathy Jayaram At Shabarimala Temble Viral

പാർവതിയും ജയറാമും അടുത്ത ചില ബന്ധുക്കളും ചേർന്ന് ശബരിമല ദർശനം നടത്തിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. 41 ദിവസത്തെ വ്രതത്തിനു ശേഷമാണ് ജയറാമിനൊപ്പം പാർവതിയും മല ചവിട്ടിരിക്കുന്നത്. ഇരുവരും ശ്രീകോവിലിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന ചിത്രമാണ് ജയറാം ഇപ്പോൾ പങ്കുവച്ചത്. കറുത്ത വസ്ത്രം ധരിച്ചാണ് താരങ്ങളെത്തിയത്. ‘സ്വാമി ശരണം’ എന്ന അടികുറിപ്പ് എഴുതിയാണ് ജയറാം ചിത്രം ഷെയർ ചെയ്തത്.

ദീപാരാധന തൊഴുത് പടിപൂജ തൊഴുതശേഷം പാർവതിയും ജയറാമും പുഷ്‌പാഭിഷേകം വഴിപാടായി നടത്തി ജയറാം നിരവധി തവണ ശബരിമലയിൽ എത്തി ദർശനം നടത്താറുണ്ട് എങ്കിലും പാർവതി ഇത് ആദ്യമായാണ് ദർശനം നടത്തുന്നത്. ദീപാരാധന തൊഴുത് പടിപൂജ തൊഴുതശേഷം ആണ് ഇരുവരും മടങ്ങിയത്. തമിഴ് നടൻ യോഗി ബാബുവും നടിയും നിർമ്മാതാവുമായ മേനക സുരേഷും വിഷുദിനത്തിൽ ശബരിമല ദർശനം നടത്തിയിരുന്നു. ഇതും സമൂഹമാധ്യമങ്ങളിലൂടെ ഏറെ വൈറലായിരുന്നു. Parvathy Jayaram At Shabarimala Temble Viral

 

Rate this post