സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ ഇന്ന് വളരെയേറെ ജനപ്രീതിയുള്ള ഒന്നാണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ അതിയായ മോഹമാണ് താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾക്ക് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തത്. ചില താരങ്ങൾ തങ്ങളുടെ ആരാധകരുടെ ആഗ്രഹം മനസ്സിലാക്കിക്കൊണ്ട് സ്വയം അവരുടെ ബാല്യകാല ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്.
ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗം ആയിക്കൊണ്ടിരിക്കുന്ന ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ കുറച്ച് പ്രയാസപ്പെട്ടെങ്കിലും, പിന്നീട് അഭിനയിക്കുന്ന ഓരോ ചിത്രങ്ങളും സൂപ്പർഹിറ്റ് ആക്കി മാറ്റിയ ഒരു മലയാള നടിയുടെ ബാല്യകാലത്തെ ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് നിങ്ങൾ ബിഗ് സ്ക്രീനിൽ കണ്ടു മറന്ന ഏതെങ്കിലും മുഖം ഓർമ്മ വരുന്നുണ്ടോ?

2006-ൽ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച് നടി പാർവതി തിരുവോത്തിന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അതേവർഷം പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന്, ‘ബാംഗ്ലൂർ ഡേയ്‌സ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘ചാർളി’, ‘ടേക്ക് ഓഫ്’ തുടങ്ങി പാർവതി തുടർച്ചയായി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
‘കൂടെ’, ‘ഉയരെ’, ‘ആണും പെണ്ണും’, ‘പുഴു’ തുടങ്ങി നിരവധി ചിത്രങ്ങൾ പാർവതിയുടേതായി എന്നും മലയാളികൾ ഓർത്തിരിക്കുന്നതാണ്. എന്ന് നിന്റെ മൊയ്തീൻ, ചാർളി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2015-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും പാർവതിക്ക് ലഭിച്ചിട്ടുണ്ട്. ‘ഹെർ’, ‘ഉള്ളൊഴുക്ക്’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.