ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ടീം ലോകകപ്പിൽ കളിക്കാൻ സാധ്യതയുള്ള പ്ലെയിങ് ഇലവനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ പുരോഗമിക്കുന്നത്. ടി20 ലോകകപ്പിൽ ആരൊക്കെയാകും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ.
ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ആണ് ഇന്ത്യയുടെ നിലവിലെ ഓപ്പണർമാർ. എന്നാൽ, ഈ ഓപ്പണിങ് സഖ്യത്തിന് പകരം മറ്റൊരു ഓപ്പണിങ് ജോഡിയെ നിർദ്ദേശിച്ചിരിക്കുകയാണ് പാർഥിവ് പട്ടേൽ. രോഹിത് ശർമ്മക്കൊപ്പം വെറ്റെറൻ ബാറ്റർ വിരാട് കോഹ്ലി ഓപ്പണർ ആയി എത്തണം എന്നാണ് പാർഥിവ് പട്ടേൽ നിർദേശിക്കുന്നത്. തന്റെ നിർദ്ദേശത്തിനുള്ള വ്യക്തമായ കാരണവും പാർഥിവ് പട്ടേൽ പറയുന്നുണ്ട്.

രോഹിത് ശർമയും വിരാട് കോഹ്ലിയും രണ്ട് വ്യത്യസ്ത തരത്തിലുള്ള കളിക്കാരാണ്. രോഹിത് തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിയിലുള്ള ബാറ്റർ ആണെങ്കിൽ, സമയമെടുത്ത് ഗ്യാപ് ഷോട്ടുകൾ കളിക്കുന്ന ബാറ്റർ ആണ് വിരാട് കോഹ്ലി. ഈ വ്യത്യസ്ത ശൈലികൾ ഉള്ള ബാറ്റർമാർ തമ്മിൽ മികച്ച കോമ്പോ ഉണ്ടാകും എന്നാണ് പാർഥിവ് പട്ടേൽ പറയുന്നത്. മാത്രമല്ല, ഓപ്പണർ ആയി ഇറങ്ങുന്നതിലൂടെ കോഹ്ലിക്ക് ബാറ്റ് ചെയ്യാൻ ധാരാളം സമയം ലഭിക്കുകയും ചെയ്യും എന്നും പാർഥിവ് കൂട്ടിച്ചേർത്തു.
അവസാനിച്ചു ഏഷ്യ കപ്പിലെ അഫ്ഗാനിസ്ഥാനിതിരായ മത്സരത്തിൽ രോഹിത് ശർമ വിശ്രമം എടുത്തപ്പോൾ പകരം ഓപ്പണർ ആയത് വിരാട് കോഹ്ലിയായിരുന്നു. തന്നെ രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സെഞ്ചുറി നേടിയാണ് ആ മത്സരത്തിൽ കോഹ്ലി ആഘോഷിച്ചത്. പാർഥിവ് പട്ടേൽ അഭിപ്രായപ്പെടുന്ന രീതിയിൽ നടക്കുകയാണെങ്കിൽ, കോഹ്ലിയുടെ ബാറ്റിൽ നിന്ന് ഇത്തരം ഇന്നിംഗ്സുകൾ ലോകകപ്പിൽ പ്രതീക്ഷിക്കാവുന്നതാണ്.