ക്യാപ്റ്റൻ രോഹിത് ടീമിന്റെ വൈറ്റ് വാഷ് 😍വിൻഡീസ് ദൗത്യം സഫലം :പരമ്പര 3-0ന് ഇന്ത്യക്ക് സ്വന്തം

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ സർവ്വ അധിപത്യം വീണ്ടും ഉറപ്പിച്ച് മൂന്നാമത്തെ ഏകദിന മത്സരത്തിൽ 96 റൺസ്‌ ജയം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും നേരത്തെ രണ്ട് ഏകദിനവും ജയിച്ചിരുന്ന ഇന്ത്യൻ ടീം ഇതോടെ പരമ്പര 3-0ന് സ്വന്തമാക്കി.വെസ്റ്റ് ഇൻഡീസ് എതിരെ ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം പരമ്പര തൂത്തുവാരുന്നത്.

ഒരിക്കൽ കൂടി ടോസ് ഭാഗ്യം മൂന്നാമത്തെ ഏകദിന മത്സരത്തിൽ കരസ്ഥമാക്കിയ ഇന്ത്യൻ ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു എങ്കിലും പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. നായകനായ രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവർ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായപ്പോൾ പിന്നീട് വന്ന വിരാട് കോഹ്ലി നേരിട്ട രണ്ടാം ബോളിൽ തന്നെ ഡക്കിൽ പുറത്തായി. ശേഷം നാലാം വിക്കറ്റിൽ ഒന്നിച്ച റിഷാബ് പന്ത് : ശ്രേയസ് അയ്യർ സഖ്യം 110 റൺസ്‌ അടിച്ചെടുത്തപ്പോൾ അവസാനത്തെ ഓവറുകളിൽ ദീപക് ചഹാർ ( 38 ബോളിൽ 38 റൺസ്‌ ), വാഷിംഗ്‌ടൻ സുന്ദർ (34 ബോളിൽ 33 റൺസ്‌ ) എന്നിവർ തിളങ്ങി. ഇന്ത്യക്കായി റിഷാബ് പന്ത് ( 54 ബോളിൽ 56 റൺസ്‌ ), ശ്രേയസ് അയ്യർ ( 111 ബോളിൽ 80 റൺസ്‌ )എന്നിവരാണ് മിഡിൽ ഓർഡർ ബാറ്റിങ്ങിൽ ശ്രദ്ധേയ പ്രകടനം നടത്തിയത്

മറുപടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീമിന് പക്ഷേ ഒരു സമയവും പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. വിൻഡീസ് ടീമിന്റെ വിക്കറ്റുകൾ എല്ലാം കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ മറ്റൊരു ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഹോപ്പ് വിക്കെറ്റ് വീഴ്ത്തി വിക്കെറ്റ് വേട്ടക്ക് തുടക്കം കുറിച്ച സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. വിൻഡീസ് നിരയിൽ 34 റൺസുമായി നായകൻ നിക്കോളാസ്‌ പൂരൻ മാത്രം തിളങ്ങിയെങ്കിലും അത് ഇന്ത്യൻ ടോട്ടൽ മറികടക്കാൻ പര്യാപ്തമായിരുന്നില്ല. ഇന്ത്യക്കായി ദീപക് ചഹാർ (2 വിക്കെറ്റ് ), മുഹമ്മദ് സിറാജ്&പ്രസീദ് കൃഷ്ണ(3 വിക്കെറ്റ് ), കുൽദീപ് യാദവ് (2 വിക്കെറ്റ് ) എന്നിവർ മികച്ച പ്രകടനത്തോടെ തിളങ്ങി.

5 വർഷങ്ങൾക്ക് ശേഷം ഒരു ഏകദിന പരമ്പര തൂത്തുവാരുന്ന ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി . മുൻപ് 2017ൽ ശ്രീലങ്കക്ക് എതിരെ അവരുടെ നാട്ടിലാണ് അവസാനമായി ഒരു ഏകദിന പരമ്പര പൂർണ്ണമായി ജയിച്ചത്. ഈ നേട്ടത്തിലേക്കാണ് രോഹിത് ശർമ്മയും എത്തിയത്.