മൂന്നാം അമ്പയറെ പരിഹസിച്ച് റിയാൻ പരാഗ് 😱വിമർശനവുമായി സോഷ്യൽ മീഡിയ!!വീഡിയോ

പ്ലേഓഫ് നിർണ്ണയിക്കാൻ കെൽപ്പുള്ള മത്സരം എന്ന രീതിയിൽ ഞായറാഴ്ച്ച (മെയ്‌ 15) നടന്ന രാജസ്ഥാൻ റോയൽസ് – ലഖ്നൗ സൂപ്പർ ജിയന്റ്സ് മത്സരം ശ്രദ്ധേയമായിരുന്നു. പ്രതീക്ഷക്കൊത്ത് ആവേശം നിറഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആണ് 24 റൺസ് ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയൽസ്, 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ എൽഎസ്ജിക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത റോയൽസിന്, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ സ്റ്റാർ ബാറ്റർ ജോസ് ബറ്റ്ലറെ (2) നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു. എന്നിരുന്നാലും, യുവതാരം യശസ്വി ജയിസ്വാൾ (41), ക്യാപ്റ്റൻ സഞ്ജു സാംസൺ (32), ദേവ്ദത് പടിക്കൽ (39) എന്നിവർ ക്രീസിൽ നിലയുറപ്പിച്ചത് രാജസ്ഥാൻ റോയൽസിന് ആശ്വാസം നൽകി. വാലറ്റത്ത് ട്രെന്റ് ബോൾട്ട് (9 പന്തിൽ 17) തകർത്തടിച്ചതോടെ, റോയൽസ് നിശ്ചിത ഓവറിൽ മാന്യമായ ടോട്ടൽ കണ്ടെത്തി.

മറുപടി ബാറ്റിംഗിനറങ്ങിയ എൽഎസ്ജിക്ക്, ഇന്നിംഗ്സിന്റെ ആദ്യ ഓവറുകളിൽ തന്നെ ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർമാരെ ഉൾപ്പടെ ടോപ് ഓർഡർ നിരയിലെ 3 വിക്കറ്റുകൾ നഷ്ടമായത് കനത്ത ആഘാതം സൃഷ്ടിച്ചു. എന്നാൽ, നാലാം വിക്കറ്റിൽ അർധ സെഞ്ച്വറി പ്രകടനവുമായി ഓൾറൗണ്ടർ ദീപക് ഹൂഡയും (59), ക്രുനാൾ പാണ്ഡ്യയും (25) കെട്ടിപ്പടുത്ത കൊട്ടുകെട്ട് എൽഎസ്ജിയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസ് (27) വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിട്ടും എൽഎസ്ജിയെ ജയത്തിലേക്ക് നയിക്കാനായില്ല.

അതിനിടെ ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ കൗതുകം നിറച്ച ഒരു സംഭവം ഉണ്ടായി. കളി ആവേശത്തിന്റെ കൊടുംബിരിക്കൊണ്ട് നിൽക്കുന്ന സമയത്ത്, ഒബദ് മക്കോയിയുടെ ബോൾ ഉയർത്തിയടിച്ച സ്റ്റോയിനിസിനെ ലോങ്ങ്‌ ഓണിൽ ഒരു അതിമനോഹരമായ ശ്രമത്തിൽ റയാൻ പരാഗ് കൈപ്പിടിയിൽ ഒതുക്കുകയുണ്ടായി. പരാഗ് ക്യാച്ച് എന്നുറപ്പിച്ച മട്ടിൽ ആഘോഷിച്ചതോടെ ആർആർ ക്യാമ്പ് മുഴുവൻ ആവേശത്തിലായി. എന്നാൽ, റിപ്ലൈ ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ, ബോൾ നിലത്ത് പിച്ച് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തുകയും നോട്ട്ഔട്ട്‌ വിധിക്കുകയും ചെയ്തു. എന്നാൽ, അപ്പോഴും തേർഡ് അമ്പയർക്ക് തെറ്റ് പറ്റിയ രീതിയിലാണ് പരാഗ് പ്രതികരിച്ചത്.

Rate this post