സപ്പോർട്ടുമായി സഞ്ജു കഴിവുകൾ ഉപയോഗിക്കാൻ അയാൾ എത്തി :റിയാൻ പരാഗ് സ്പെഷ്യൽ ഷോ

എഴുത്ത് : സന്ദീപ് ദാസ്;റിയാൻ പരാഗിൻ്റെ ഇതുവരെയുള്ള ബാറ്റിങ്ങ് പ്രകടനങ്ങൾ പരിതാപകരമായിരുന്നു എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ അയാളുടെ പ്രശ്നം കഴിവില്ലായ്മയായിരുന്നില്ല.ചില കളിക്കാരുടെ ടാലൻ്റ് പരിമിതമാണെന്ന് ആദ്യ കാഴ്ച്ചയിൽത്തന്നെ മനസ്സിലാകും. ഉദാഹരണം വിജയ് ശങ്കർ. അയാൾ എത്ര ശ്രമിച്ചാലും സക്സസ്ഫുൾ ആയ ഒരു കരിയർ ഉണ്ടാവാനിടയില്ല. വിജയിന് അത്ര കഴിവേ ഉള്ളൂ.

പരാഗ് അങ്ങനെയല്ല. കവറിനുമുകളിലൂടെ അനായാസം സിക്സറുകൾ പായിക്കുന്ന പരാഗിന് ഉറപ്പായിട്ടും നല്ല പ്രതിഭയുണ്ട്. അയാൾ മാനസികമായി കരുത്തനുമാണ്. പരാഗിനേക്കാൾ കൂൾ ആയി ക്യാച്ചുകൾ എടുക്കുന്ന അധികം താരങ്ങളുണ്ടാവില്ല. 2019ൽ കൊൽക്കത്തയ്ക്കെതിരെ പരാഗ് ഒരു ഇന്നിംഗ്സ് കളിച്ചിട്ടുണ്ട്. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും പരാഗ് നന്നായി കളിച്ച് ടീമിനെ ജയിപ്പിച്ചു. പരാഗിൻ്റെ ഹിറ്റിങ്ങ് എബിലിറ്റിയും മനഃസ്സാന്നിദ്ധ്യവും വ്യക്തമായി കണ്ട കളി.

പക്ഷേ പിന്നീട് അയാളുടെ കരിയർ ഗ്രാഫ് താഴേയ്ക്ക് കൂപ്പുകുത്തി. അതിൻ്റെ കാരണം വ്യക്തമല്ല. ചിലപ്പോൾ ഉചിതമായ ബാറ്റിങ്ങ് പൊസിഷൻ കിട്ടിക്കാണില്ല. അല്ലെങ്കിൽ ടെക്നിക്കൽ ഇഷ്യൂസ് ഉണ്ടായിരിക്കാം. അതും അല്ലെങ്കിൽ വേറെന്തെങ്കിലും കാരണമുണ്ടാവാം.എന്തായാലും ബാറ്റ് ചെയ്യാൻ ആവശ്യത്തിന് പന്തുകൾ ലഭിച്ചപ്പോൾ പരാഗിൻ്റെ പ്രതിഭ മറനീക്കി പുറത്ത് വന്നിട്ടുണ്ട്‌. മറ്റെല്ലാവരും പരാജയപ്പെട്ടിടത്ത് ഒരു വെടിക്കെട്ട് ഫിഫ്റ്റി.

ഇനിയും കുറേ നല്ല ഇന്നിംഗ്സുകൾ പരാഗിൽനിന്ന് കിട്ടും എന്നാണ് വിശ്വാസം. രാജസ്ഥാൻ അയാളെ ഇത്രയേറെ പിന്തുണയ്ക്കുന്നതും അതുകൊണ്ടാവാം.