അവനായി ഞങ്ങൾക്ക് ന്യൂ പ്ലാൻ!!അവൻ ടോപ് ഓർഡറിൽ എത്തും : വാക്കുകളുമായി സംഗക്കാര

ഐപിഎൽ ടൂർണമെന്റ് അവസാനിച്ചതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മികച്ച വശവും മോശം വശവും തുറന്നു പറയുകയാണ് ടീം ഡയറക്ടർ കുമാർ സംഗക്കാര. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരെ പേരെടുത്ത് പറഞ്ഞതിനൊപ്പം ചില കളിക്കാർ ഇനിയും പ്രകടനം ഉയർത്തേണ്ടതുണ്ടെന്നും സംഗക്കാര പറഞ്ഞു. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മികച്ചതായിരുന്നു എന്ന് പറഞ്ഞ സംഗക്കാര, എന്നിരുന്നാലും ടീമിൽ ചില മാറ്റങ്ങൾ കൊണ്ടുവരും എന്നും അഭിപ്രായപ്പെട്ടു.

“ബാറ്റിംഗ് ലൈനപ്പ് മികച്ചതായിരുന്നു, ടോപ് ഓർഡർ ബാറ്റർമാരായ ജോസ് ബട്ട്ലറും സഞ്ജു സാംസണും ഷിംറോൻ ഹെറ്റ്മയറുമെല്ലാം ടീമിനായി മികച്ച സംഭാവനകൾ നൽകി. അവരെ പിന്തുണച്ചുകൊണ്ട് ദേവ്ദത് പടിക്കലും റിയാൻ പരാഗും മികച്ച രീതിയിൽ തന്നെയാണ് ടീമിനു വേണ്ടി കളിച്ചത്. എന്നിരുന്നാലും, പിന്തുണച്ച ബാറ്റർമാർ അൽപ്പം കൂടി മെച്ചപ്പെടേണ്ടതുണ്ട്,” സംഗക്കാര പറഞ്ഞു.

യുവ ഓൾറൗണ്ടർ റിയാൻ പരാഗിനെതിരെ വിവിധ കോണുകളിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾ തള്ളിയ സംഗക്കാര പരാഗിന് പൂർണ്ണ പിന്തുണ നൽകി. മാത്രമല്ല, അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിൽ ഒരു നിർണായക റോളും പരാഗ് വഹിക്കുമെന്ന് സംഗക്കാര വ്യക്തമാക്കി. അതിന് കഴിവുള്ള താരമാണ് പരാഗ് എന്നായിരുന്നു സംഗക്കാരയുടെ വിശദീകരണം.

“പരാഗ് ഈ സീസണിൽ ഒരു പവർ ഹിറ്ററുടെ റോൾ ആണ് വഹിച്ചത്. കാരണം ഈ സീസണിൽ അങ്ങനെ ഒരാളുടെ കുറവ് ടീമിൽ ഉണ്ടായിരുന്നു. എന്നാൽ, അടുത്ത സീസണിൽ പരാഗ് ടോപ് ഓർഡറിൽ ആയിരിക്കും കളിക്കുക. ടീമിലെ നാലാമനായി ആയിരിക്കും അവൻ ഇറങ്ങുക. പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ നേരിടാനുള്ള കഴിവ് പരാഗിനുണ്ട്. ബാറ്റിംഗ് ലൈനപ്പിൽ മുന്നേറ്റം നൽകുന്നതോടെ പരാഗ മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്,” സംഗക്കാര വ്യക്തമാക്കി.

Rate this post