20 വയസ്സുള്ള ഞാൻ ഇതൊന്നും നോക്കുന്നില്ല 😱😱ഒടുവിൽ വിമർശനത്തിന് മറുപടി നൽകി റിയാൻ പരാഗ്

രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ക്യാച്ച് എടുത്തതിന് ശേഷം ഓൾറൗണ്ടർ റിയാൻ പരാഗ് നടത്തിയ ആഘോഷ പ്രകടനം മുൻ ഓസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡനിൽ മതിപ്പുളവാക്കിയില്ല. എൽഎസ്ജിക്കെതിരായ രാജസ്ഥാൻ റോയൽസിന്റെ സമീപകാല ഏറ്റുമുട്ടലിനിടെ, ഡീപ് മിഡ് വിക്കറ്റിൽ പ്രസിദ് കൃഷ്ണയുടെ ബൗളിംഗിൽ മാർക്കസ് സ്റ്റോയിനിസിനെ പുറത്താക്കാൻ പരാഗ് ഒരു മനോഹരമായ ക്യാച്ച് എടുത്തു.

എന്നിരുന്നാലും, പരാഗിന്റെ സാഹസികമായ ശ്രമത്തെക്കാൾ കൂടുതൽ, പരാഗിന്റെ തെറ്റുദ്ധരിപ്പിക്കുന്ന രീതിയിലുള്ള സെലിബ്രേഷൻ ആണ് ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായത്. പന്ത് ഗ്രൗണ്ടിൽ പതിക്കുന്നതിന് മുമ്പ് താൻ ക്യാച്ച് എടുത്തതായിയാണ്‌ പരാഗ് ആംഗ്യം കാണിച്ചത്. 19-ാം ഓവറിൽ, പരാഗ് ലോംഗ്-ഓണിൽ നിന്ന് കുതിച്ചെത്തി, ഒരു മികച്ച ക്യാച്ച് എടുത്തതായി തോന്നിയെങ്കിലും, റീപ്ലേകൾ പരിശോധിച്ചപ്പോൾ, പരാഗ് ക്യാച്ച് എടുക്കുന്നതിന് മുമ്പ് പന്ത് നിലത്ത് പതിച്ചതായി തേർഡ് അമ്പയർ മനസ്സിലാക്കി. എന്നാൽ, തന്റെ ക്യാച്ച് നിഷേധിച്ച തേർഡ് അമ്പയറെ പരാഗ് പരിഹസിച്ചു.

ആ സമയത്ത് ഓൺ-എയറിലുണ്ടായിരുന്ന ഹെയ്‌ഡൻ പരാഗിന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും, യുവതാരത്തിന് ഒരു ഉപദേശം നൽകുകയും ചെയ്തു, “പരാഗ്, നിങ്ങൾക്ക് ഞാനൊരു ഉപദേശം നൽകാം, ക്രിക്കറ്റ് വളരെ നീണ്ട ഗെയിമാണ്, നമുക്കെല്ലാവർക്കും ഒരുപാട് ഓർമ്മകളുണ്ട്, നിങ്ങൾ ഒരിക്കലും വിധിയെ പ്രലോഭിപ്പിക്കരുത്, കാരണം അത് വേഗത്തിൽ നിങ്ങളുടെ നേരെ തന്നെ വരും,” മുൻ സിഎസ്കെ ഓപ്പണർ പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും പരക്കുന്ന ട്രോളുകൾക്കുമെതിരെ പരാഗ് ഒരു ട്വീറ്റ് പങ്കുവെച്ചു. “ഒരു 20-കാരൻ ഇതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല. ജീവിതം ഇനിയും ഒരുപാടുണ്ട്. അത് ആസ്വദിക്കൂ,” പരാഗ് ട്വീറ്റ് ചെയ്തു. അതേസമയം, ഫീൽഡിൽ ഇതിനകം 13 ക്യാച്ചുകൾ എടുത്തിട്ടുള്ള പരാഗ് 2022 ഐ‌പി‌എല്ലിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. റോയൽസിനായി കുറച്ച് മികച്ച ഇന്നിംഗ്സുകളും പരാഗ് കളിച്ചിട്ടുണ്ട്.

Rate this post