തോറ്റിട്ടും നെറ്റ് റൺ റേറ്റിനായി ഓടാൻ അശ്വിൻ 😳😳😳ക്രീസിൽ ‘നിന്ന്’ ഉറങ്ങി പരാഗ്!! റണ്ണിനായി അശ്വിൻ വിളിച്ചപ്പോൾ യുവതാരം മറ്റൊരു ലോകത്ത്

കഴിഞ്ഞ ദിവസം ജയ്പൂർ സ്റ്റേഡിയത്തിൽ നടന്ന അത്യന്തം നാടകീയമായ ഐപിഎൽ മത്സരത്തിൽ ആതിഥേയരായ രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജിയന്റ്സിനോട് പരാജയം വഴങ്ങുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജിയന്റ്സിനെ നിശ്ചിത ഓവറിൽ 154 റൺസിൽ പിടിച്ചുനിർത്താൻ രാജസ്ഥാൻ റോയൽസ് ബൗളർമാർക്ക് സാധിച്ചിരുന്നു. മികച്ച ബാറ്റിംഗ് യൂണിറ്റ് ഉള്ളതിനാൽ തന്നെ, ഈ വിജയലക്ഷ്യം രാജസ്ഥാൻ റോയൽസ് അനായാസം മറികടക്കും എന്ന് ആരാധകർ പ്രതീക്ഷിച്ചു.

ഓപ്പണർമാരായ യശാവി ജയിസ്വാലും (44), ജോസ് ബറ്റ്ലറും (40) ചേർന്ന് മികച്ച തുടക്കം രാജസ്ഥാന് നൽകുകയും ചെയ്തു. അതേസമയം, താരതമ്യേനെ വേഗത കുറഞ്ഞ ബാറ്റിംഗ് ശൈലിയാണ് രാജസ്ഥാൻ ഓപ്പണർമാർ സ്വീകരിച്ചത്. 11.3 ഓവറിൽ ഓപ്പണിങ് വിക്കറ്റ് പിരിയുമ്പോൾ, രാജസ്ഥാന്റെ ടോട്ടൽ 87 റൺസ് മാത്രമായിരുന്നു. എന്നിരുന്നാലും, സഞ്ജു സാംസൺ, ഹെറ്റ്മയർ തുടങ്ങിയ പ്രതിഭകൾ ഉള്ളതിനാൽ തന്നെ, രാജസ്ഥാൻ റോയൽസ് ക്യാമ്പ് നിരാശരായിരുന്നില്ല.

എന്നാൽ, പിന്നീട് ജയ്പൂർ സ്റ്റേഡിയം സാക്ഷിയായത് സഞ്ജുവിന്റെ (2) അപ്രതീക്ഷിത റൺഔട്ടിന് ആയിരുന്നു. മാത്രമല്ല, ഹെറ്റ്മയറും (2) അതിവേഗം കൂടാരം കയറി. ആക്രമിച്ചു കളിക്കേണ്ട വേളയിൽ ഇമ്പാക്ട് പ്ലയെർ ആയി ക്രീസിൽ എത്തിയ ദേവ്ദത് പടിക്കൽ (21 പന്തിൽ 26) പതിയെയുള്ള ബാറ്റിംഗ് താളത്തിൽ ആണ് കളിച്ചത്. റിയാൻ പരാഗിനും (12 പന്തിൽ 15), ധ്രുവ് ജുറെലിനുമൊന്നും (0) ഫിനിഷറുടെ റോൾ കൈകാര്യം ചെയ്യാനും സാധിച്ചില്ല. എന്നിരുന്നാലും, ഇന്നിങ്സിന്റെ അവസാന ബോൾ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.

അവസാന ബോളിൽ രാജസ്ഥാന് വിജയിക്കാൻ 12 റൺസ് വേണമായിരുന്നു. അത് അസാധ്യമാണെങ്കിൽ കൂടി, പരാജയഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അനായാസം ഡബിൾ ഓടാൻ സാഹചര്യം ഉണ്ടായിരുന്നതിനാൽ തന്നെ അശ്വിൻ അതിന് ശ്രമിക്കുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ റൺസിനായി മടങ്ങാൻ അശ്വിൻ തയ്യാറെടുക്കുമ്പോഴും, തന്റെ ആദ്യത്തെ റൺസ് പൂർത്തിയാക്കാതിരുന്ന പരാഗ് അശ്വിനോട്‌ ഇനി ഓടേണ്ട എന്ന് ആംഗ്യം കാണിക്കുകയായിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Rate this post