പപ്പായ ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ ചോറിനൊപ്പം എന്തൊരു സ്വാദ് ആണ്‌ |Pappya mezhukkupuratti recipe malayalam

Pappya mezhukkupuratti recipe malayalam.!!! പപ്പായ കൊണ്ട് വളരെ രുചികരമായ കറിയൊക്കെ തയ്യാറാക്കാറുണ്ട് എങ്കിലും ഇതുപോലെ ഒരു സൈഡ് ഡിഷ് ആദ്യമായിട്ടായിരിക്കും തയ്യാറാക്കുന്നത് തയ്യാറാക്കാൻ ആയിട്ട് ആദ്യം ചെയ്യേണ്ടത് പപ്പായ തോല് കളഞ്ഞ് ചെറിയ ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചെടുക്കുക.അതിനുശേഷം ഇത് നന്നായി ഒന്ന് കഴുകി എടുക്കണം കഴുകിക്കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചേർത്ത് കടുക് പൊട്ടിക്കഴിയുമ്പോൾ ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം പപ്പായ ചേർത്തു കൊടുക്കാം അതിന്റെ ഒപ്പം തന്നെ സവാള നീളത്തിലിരുന്നതും ചേർത്തു കൊടുക്കാം.

ഇത്രയും ചേർത്ത് കഴിഞ്ഞ് ഇതെല്ലാം നന്നായിട്ട് ഒന്ന് വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് കൊടുക്കാം. ഗരം മസാല ഒരു നുള്ള് കൂടി ചേർത്താൽ സ്വാദ് കൂടുന്നതാണ് ഇത്രയും ചേർത്ത് കഴിഞ്ഞ് വീണ്ടും ഇത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക വഴിത്തി ഇത് പാകത്തിന് ആയി കഴിയുമ്പോൾ ചോറിനൊപ്പം കഴിക്കാന്‍ നല്ലൊരു മെഴുക്കുപുരട്ടിയാണ്…പപ്പായ കഴിക്കാത്ത കുട്ടികളെ കഴിപ്പിക്കാനും അതുപോലെതന്നെ പപ്പായ ആണെന്ന് ഒരിക്കലും അവർക്ക് മനസ്സിലാകാതിരിക്കാനും ഇതുപോലെ ഒരു വിഭവം വളരെ നന്നായിരിക്കും. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും.

വയറിനുള്ള പലതരം അസുഖങ്ങൾക്കും അതുപോലെ വിരശല്യത്തിനും ഒക്കെ പപ്പായ വളരെ നല്ലൊരു പരിഹാരമാർഗ്ഗമാണ് ഏതെങ്കിലും ഒരുതരത്തിൽ പപ്പായ നമ്മൾ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.പപ്പായതുകൊണ്ടുതന്നെ വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് പപ്പായ പലവിധത്തിൽ തയ്യാറാക്കാറുണ്ട് ഇതുപോലെയൊക്കെ തയ്യാറാക്കി കൊടുത്താൽ പപ്പായ ആണെന്ന് അറിയാതെ തന്നെ എല്ലാവരും കഴിക്കും ചോറിന്റെ ഒപ്പം വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഈ പപ്പായ റെസിപ്പി.

പലപ്പോഴും പച്ച എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നവരുണ്ട് പപ്പായ കൊണ്ട് അധികമൊന്നും വിഭവങ്ങൾ അറിയില്ല നമുക്ക് പഴുത്ത പപ്പായ ആണെന്നുണ്ടെങ്കിൽ ജ്യൂസ് ആയിട്ടും ഒക്കെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് പച്ച പപ്പായ ഇനി മുതൽ ചോറിന്റെ ഒപ്പം കഴിക്കാൻ നല്ലൊരു കറിയായിട്ട്ഉ പയോഗിക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Fadwas kitchen