പപ്പായ ഇഷ്ടമില്ലാത്തവരും ഇങ്ങനെവച്ചാൽ കഴിക്കും; ഇത്രയും സ്വാദിൽ പപ്പായകൊണ്ട് ഒരു അടിപൊളി റെസിപ്പി | Pappaya thoran Recipe

Pappaya thoran Recipe Malayalam : വളരെ എളുപ്പത്തിൽ തയ്യാറാക്കാം നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പപ്പായ തോരൻ നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍. വളരെ പെട്ടന്ന് രുചികരമായ പപ്പായ തോരൻ ഉണ്ടാക്കുന്ന വിധം. ആദ്യം തന്നെ 6 വറ്റൽമുളക്,10 കഷ്ണം ചെറിയഉള്ളി.5 -6 വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക.ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ശേഷം ചതച്ചു വെച്ചിരിക്കുന്ന ഉള്ളി,മുളക് ,വെളുത്തുള്ളി എന്നിവ ചേർക്കുക.ചെറുതായി മൂത്ത് വരുന്നത് വരെ ഇളക്കുക.

ശേഷം ഒരു മൂന്നോ നാലോ തണ്ട് കറിവേപ്പില ഇടുക.ഇവ ഒന്ന് മൂത്ത വരുമ്പോൾ അതിലേക്ക് 3 പച്ചമുളക് നീളത്തിൽ ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർക്കണം. മഞ്ഞൾ പൊടിയുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത് ഒന്ന് വഴറ്റുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ഈ കൂട്ട് കുറച്ചുനേരം ഇളക്കുക .ശേഷം ഇതിലേക്ക് ഒരു കപ്പ് പപ്പായ ചെറുതായി അരിഞ്ഞത് കൂടി ഇട്ട് ഇളക്കുക.പപ്പായ വെക്കുന്നതിനായി ഒരല്പം വെള്ളം ഒഴിച്ച് ഇളക്കി ചെറിയ തീയിൽ അടച്ച് വെച്ച് വേവിക്കുക . ഇടക്ക്ഇടക്ക് മൂടി തുറന്ന് വെക്കുന്നത് വരെ ഇളക്കുന്നത് നല്ലതാണ്. ഏകദേശം ഒരു 10 മിനിറ്റിൽ തന്നെ പാചകം ചെയ്തേടുക്കാവുന്ന ഒന്നാണ് പപ്പായതോരൻ. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവമാണ് ഈ പപ്പായ തോരൻ. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Prathaps food tv

Rate this post