ചെറിയ ഉള്ളി വീട്ടിൽ ഉണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ; നിങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും!! | Pappada Chammanthi Recipe

Pappada Chammanthi Recipe Malayalam : എന്നും എന്ത് കറി ഉണ്ടാക്കാനാണ്? മിക്കവാറും ദിവസങ്ങളിൽ വീട്ടമ്മമാർ തമ്മിൽ സംസാരിക്കുമ്പോൾ കേൾക്കുന്ന ഒരു വാചകമാണ് ഇത്. സ്ഥിരമായി സാമ്പാറും രസവും തോരനും അവിയലും ഒക്കെ കഴിച്ച് എല്ലാവരും മടുത്തിട്ടുണ്ടാവും. എന്നാൽ അടുത്ത ദിവസം നമുക്ക് ഈ വെറൈറ്റി വിഭവം തയ്യാറാക്കി നോക്കിയാലോ.

നല്ല നാടൻ രുചിയിൽ ഒരു പപ്പട ചമ്മന്തി. നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ വച്ച് ഉണ്ടാക്കാവുന്ന ഈ വിഭവം ഉണ്ടാക്കാനും വളരെ എളുപ്പമാണ്. രുചികരമായ ഈ വിഭവം ഉണ്ടാക്കാൻ വളരെ കുറച്ച് സമയം മതി എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കണം. ഇതിലേക്ക് കുറച്ച് ചുവന്നുള്ളി ചേർത്ത് വഴറ്റി എടുക്കണം.

Pappada Chammanthi Recipe
Pappada Chammanthi Recipe

ഇതോടൊപ്പം വറ്റൽ മുളക്, ഇഞ്ചിയും കൂടി ചേർത്ത് വീണ്ടും വഴറ്റണം. മറ്റൊരു പാത്രത്തിൽ പപ്പടം പൊരിച്ചെടുത്തു വയ്ക്കണം. ഒരു ചെറിയ മിക്സിയുടെ ജാറിൽ കുറച്ച് തേങ്ങാ ചിരകിയത് ചേർത്തിട്ട് അതിലേക്ക് വഴറ്റി വച്ചിരിക്കുന്ന ചുവന്നുള്ളിയും വറ്റൽ മുളകും ഇഞ്ചിയും ചേർത്തിട്ട് കുറച്ച് വാളൻ പുളി, കറിവേപ്പിലയും കൂടി ചേർത്ത് ചതച്ച് എടുക്കണം.

ഇതിലേക്ക് ചെറുതായി പൊട്ടിച്ച പപ്പടം കൂടി ചേർക്കാം. വളരെ രുചികരമായ പപ്പട ചമ്മന്തി തയ്യാർ. ഈ ചമ്മന്തി ഉണ്ടാക്കാൻ വേണ്ട ചേരുവകളും അവയുടെ അളവും എല്ലാം വളരെ വ്യക്തമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. എപ്പോഴും ഉണ്ടാക്കുന്നവയിൽ നിന്നും വ്യത്യാസ്ഥമായ രുചിയിൽ തയ്യാറാക്കുന്ന ഈ ചമ്മന്തി തീർച്ചയായും വീട്ടിൽ എല്ലാവർക്കും ഇഷ്ടമാവും. കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഒരു പറ ചോറ് ഉണ്ണും ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ.  Pappada Chammanthi Recipe

 

Rate this post