തെറിവിളിക്കുന്നത് കൊള്ളാം മൈക്ക് കാര്യം മറക്കരുത് 😱കോഹ്ലിക്ക് മുന്നറിയിപ്പ് നൽകി റിഷാബ് പന്ത്

ഈ വർഷം നടന്ന ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് വൈറ്റ്വാഷ് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ, അടുത്തിടെ അവസാനിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ വൈറ്റ്വാഷ് ചെയ്ത് ഇന്ത്യ വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു. വെള്ളിയാഴ്ച്ച നടന്ന പരമ്പരയിലെ അവസാന മത്സരത്തിൽ പൊള്ളാർഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ വിൻഡീസിനെ 96 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്.

അവസാന മത്സരത്തിൽ, 80 റൺസ് നേടിയ ശ്രേയസ് അയ്യർ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ, പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസായി പ്രസിദ് കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ തമ്മിൽ നടന്ന ചില സംഭാഷണങ്ങൾ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായിരിക്കുകയാണ്.

നേരത്തെ, ക്യാപ്റ്റൻ രോഹിത് ശർമ്മ സ്പിന്നർ കുൽദീപ് യാദവിനോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇനിയും ഈ തെറ്റ് ആവർത്തിച്ചാൽ പന്തെറിയിപ്പിക്കില്ലെന്നായിരുന്നു രോഹിത് കുൽദീപിന് മുന്നറിയിപ്പ് നൽകി. ഇതിന്റെ സ്റ്റംപ് മൈക്കിലെ ശബ്ദമടങ്ങിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇപ്പോൾ, മത്സരത്തിനിടെ വിരാട് കോഹ്‌ലിയുടെ സംഭാഷണം അടങ്ങിയ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. കോഹ്‌ലി തന്റെ പ്രാദേശിക ഭാഷയായ ഹിന്ദിയിലാണ് സംസാരിക്കുന്നത്. എന്നാൽ, അതിന് ശേഷം സ്ലിപ്പിൽ ചെന്നും എന്തോ കാരണത്താൽ പ്രകോപിതനായ കോഹ്‌ലി തന്റെ സംഭാഷണം തുടർന്നപ്പോൾ, അതിൽ മോശം പദ പ്രയോഗങ്ങളും വന്നു തുടങ്ങിയതോടെ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്‌ മുൻ ഇന്ത്യൻ ക്യാപ്റ്റനെ സ്റ്റംപ് മൈക്കിന്റെ കാര്യം ഓർമ്മിപ്പിക്കുന്നതും വീഡിയോയിൽ കാണാം.