“സർജറി എല്ലാം വിജയം “ഞാൻ റീ എൻട്രി നടത്തും!! ആദ്യത്തെ പോസ്റ്റുമായി റിഷാബ് പന്ത്
2022 ഡിസംബർ 30ന് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച വാർത്തയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷാഭ് പന്തിനുണ്ടായ കാ റപകടം. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുന്ന വഴി പന്തിന്റെ കാർ റോഡിലുള്ള ഡിവൈഡറിൽ ഇ ടിച്ചു ക ത്തുകയായിരുന്നു.
റോഡിലൂടെ വന്ന ബസ് ഡ്രൈവർ സുശീൽ മാനും കണ്ടക്ടർ പരംജിത്തും ചേർന്നായിരുന്നു പന്തിനെ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. അതേസമയം പന്തിന്റെ കാർ പൂർണമായും ക ത്തി നശി ക്കുകയും ചെയ്തു. ശേഷം വിവിധ സ ർജറുകളിലൂടെ കടന്നുപോയ പന്ത് തന്നെ നിലവിലെ സാഹചര്യങ്ങൾ ബോധിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.ഇത്രയും ദുർഘടമായ സമയത്തും തന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർക്ക് നന്ദി രേഖപ്പെടുത്തിയാണ് പന്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

“എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകൾക്കും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ സ ർജറി പൂർണമായും വിജയമാണ് എന്ന കാര്യം അറിയിക്കുന്നു. വീണ്ടെടുപ്പിനുള്ള ശ്രമങ്ങൾ ഞാൻ ആരംഭിക്കുകയാണ്. മുൻപിലുള്ള വെല്ലുവിളികൾക്ക് ഞാൻ തയ്യാറാണ്. ബിസിസിഐക്കും ജയ് ഷായ്ക്കും ഗവർൺമെന്റ് അധികാരികൾക്കും, ഈ പിന്തുണയ്ക്ക് ഞാൻ നന്ദി അറിയിക്കുന്നു.”- പന്ത് കുറിച്ചു.
പന്തിന്റെ ഈ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ ആവേശം തന്നെ നൽകുന്നുണ്ട്. എന്നിരുന്നാലും ദീർഘകാലത്തേക്ക് പന്തിന് ഇന്ത്യക്കായി കളിക്കാൻ സാധിക്കില്ല എന്നത് ഉറപ്പായിട്ടുണ്ട്. പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഒന്നര വർഷത്തോളം സമയമെടുക്കും എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
അങ്ങനെയെങ്കിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ്, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മുതലായവ പന്തിന് നഷ്ടമാവും എന്നത് ഉറപ്പാണ്. ഇതിനു പുറമേ അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പകുതിയോളം മത്സരങ്ങളും പന്തിന് നഷ്ടമായെക്കും.