ഹെലികോപ്റ്റർ സിക്സുമായി റിഷാബ് പന്ത് 😱😱സൂപ്പർ സിക്സിൽ അമ്പരന്ന് ബൗളർ (കാണാം വീഡിയോ )
മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022 സീസണിലെ 15-ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ 150 റൺസ് വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി, 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസ് എന്ന ടോട്ടൽ കണ്ടെത്തിയത്. ഡൽഹി നിരയിൽ പ്രിത്വി ഷാ (61), റിഷഭ് പന്ത് (39), സർഫറാസ് ഖാൻ (36) എന്നിവർ തിളങ്ങി.
ഡേവിഡ് വാർണർ (4), റോവ്മാൻ പവൽ (3) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ ഡൽഹിക്ക് ഓപ്പണർ പ്രിത്വി ഷായുടെ പവർപ്ലേ ഓവറുകളിലെ ഒറ്റയാൾ പ്രകടനവും, നാലാം വിക്കറ്റിൽ ക്യാപ്റ്റൻ റിഷഭ് പന്തും സർഫറാസ് ഖാനും ചേർന്ന് കെട്ടിപ്പടുത്ത 75 റൺസ് കൂട്ടുകെട്ടുമാണ് മാന്യമായ ടോട്ടൽ കണ്ടെത്താൻ സഹായകമായത്. 36 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പടെ 39 റൺസെടുത്ത് പുറത്താകാതെ നിന്ന പന്ത്, ഒരു മിനി ഹെലികോപ്റ്റർ ഷോട്ട് പുറത്തെടുത്തത് ഡൽഹി ആരാധകരെ ആവേശത്തിലാക്കി.

ഇന്നിംഗ്സിലെ ആവേഷ് ഖാൻ എറിഞ്ഞ 19-ാം ഓവറിലെ 3-ാം പന്ത്, ഒരു ഫുൾ ടോസ് ആയി ഭവിച്ചതോടെ പന്ത് അതിനെ ഒരു മിനി ഹെലികോപ്റ്റർ ഷോട്ടിലൂടെ ബൗണ്ടറി കടത്താനാണ് ശ്രമിച്ചത്. ശ്രമം വിജയിക്കുകയും, ഹെലികോപ്റ്റർ ഷോട്ടിലൂടെ ലെഗ് സൈഡിലേക്ക് ഡൽഹി ക്യാപ്റ്റൻ ഒരു ഫോർ നേടുകയും ചെയ്തു. ഡൽഹി ബാറ്റിംഗ് ഇന്നിംഗ്സിലെ 16-ാം ഓവറിലാണ് റിഷഭ് പന്തിന്റെ ഉഗ്രഭാവം ലഖ്നൗ ബൗളർമാർ യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞത്.
— king Kohli (@koh15492581) April 7, 2022
ആൻഡ്ര്യു ടൈ എറിഞ്ഞ ഓവറിൽ 2 സിക്സും ഒരു ഫോറും ഉൾപ്പടെ 16 റൺസാണ് പന്ത് നേടിയത്. പന്തിന്റെ കൂറ്റനടികൾ മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിനെ ആവേശഭരിതമാക്കി. 34 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 61 റൺസെടുത്ത പ്രിത്വി ഷായുടെ ബാറ്റിംഗ് പ്രകടനവും ഡൽഹി ഇന്നിംഗ്സിൽ തിളങ്ങി നിന്നു.