അവൻ കിടുക്കി 😵‍💫😵‍💫ഞങ്ങൾ വരെ ഞെട്ടി!! തുറന്ന് സമ്മതിച്ചു ക്യാപ്റ്റൻ ഹാർഥിക്ക് പാന്ധ്യ

റാഞ്ചിയിൽ ഇന്ത്യ കൃത്യമായി സ്ഥാപിച്ച വിജയങ്ങളുടെ ഒരു കുത്തക ഉണ്ടായിരുന്നു. അത് ഇല്ലായ്മ ചെയ്തുകൊണ്ടാണ് ന്യൂസിലാൻഡ് ആദ്യ ട്വന്റി20യിൽ അത്യുഗ്രൻ പ്രകടനങ്ങൾ പുറത്തെടുത്തത്. മത്സരത്തിൽ 21 റൺസിന് വിജയം കണ്ട ന്യൂസിലാൻഡ് ഇടിച്ചു കയറിയത് ഇന്ത്യൻ ആരാധകരുടെ നെഞ്ചിലായിരുന്നു. മത്സരശേഷം നായകൻ ഹർദിക് പാണ്ട്യ പറഞ്ഞ വാക്കുകളിലും ഈ നിരാശ വ്യക്തമായി.

177 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മത്സരത്തിൽ 155 റൺസ് മാത്രമായിരുന്നു നേടാനായത്. “റാഞ്ചിയിലെ വിക്കറ്റ് ഇത്തരത്തിൽ പ്രതികരിക്കുമെന്ന് ആരും തന്നെ കരുതിയില്ല. ഇരു ടീമുകൾക്കും അത്ഭുതമായി. എന്നാൽ ന്യൂസിലാൻഡ് ഈ വിക്കറ്റിൽ നന്നായി കളിച്ചു. അതുകൊണ്ടുതന്നെയാണ് അവർക്ക് വിജയം നേടാൻ ആയത്. മത്സരത്തിൽ ന്യൂബോളിനെക്കാളും സ്പിന്നും ബൗൺസും പഴയ ബോളിന് ലഭിച്ചിരുന്നു. അതാണ് നമുക്ക് തിരിച്ചടിയായത്. “- പാണ്ട്യ പറഞ്ഞു.

“നമ്മൾ ഒരു യുവാക്കളുടെ ടീമാണ്. ഇത്തരം കാര്യങ്ങളിൽ നിന്നും മാത്രമേ നമുക്ക് കൂടുതൽ പഠിക്കാൻ സാധിക്കുകയുള്ളൂ. വാഷിംഗ്ടൺ സുന്ദർ ബോളിങ്ങിനും ബാറ്റിംഗിലും ഫീൽഡിങ്ങിലും തിളങ്ങുകയുണ്ടായി. സുന്ദറും ന്യൂസിലാന്റും തമ്മിലായിരുന്നു യഥാർത്ഥത്തിൽ മത്സരം നടന്നത്. നമുക്ക് ആവശ്യവും ഇത്തരം ബോളിങ്ങും ബാറ്റിംഗും ചെയ്യാൻ സാധിക്കുന്ന കളിക്കാരെയാണ്. അത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുകയും, മുന്നിലേക്ക് പോകുമ്പോൾ സഹായകരമായി മാറുകയും ചെയ്യും.”- പാണ്ട്യ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിന്റെ എല്ലാ മേഖലകളിലും തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് വാഷിംഗ്ടൺ സുന്ദർ കാഴ്ചവച്ചത്. മത്സരത്തിൽ 28 പന്തുകളിലായിരുന്നു സുന്ദർ തന്റെ അർത്ഥശതകം നേടിയത്. എന്തായാലും ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0നു മുൻപിൽ എത്തിയിട്ടുണ്ട്.

3/5 - (11 votes)