അടിപൊളി ഡാ സൂപ്പർ 😱😱ബൗളർക്കും സപ്പോർട്ട് നൽകി ഹാർദിക്ക് പാണ്ട്യ

ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം ആവേശകരമായി നടന്നപ്പോൾ എല്ലാ ക്രിക്കറ്റ്‌ ആരാധകരിൽ നിന്നും കയ്യടികൾ സ്വന്തമാക്കിയത് ഹാർദിക്ക് പാണ്ട്യയാണ്. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ഹാർദിക്ക് പാണ്ട്യ തന്നെ വിമർശിച്ച ഹേറ്റേഴ്‌സിന് അടക്കം മാസ്സ് മറുപടി നൽകി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ടീമിന് വിക്കറ്റുകൾ നഷ്ടമായി.ഇംഗ്ലണ്ട് ടീം 45.5 ഓവറിൽ 259 റൺസിന് പുറത്തായപ്പോൾ ശ്രദ്ധേയമായത് ഹാർദിക്ക് പാണ്ട്യ തന്നെ.ഏഴ് ഓവറിൽ മൂന്ന് മൈഡൻ അടക്കം 24 റൺസ്‌ മാത്രം വഴങ്ങിയാണ് ഹാർദിക്ക് പാണ്ട്യ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. തന്റെ ഏകദിന കരിയറിൽ തന്നെ ആദ്യമായിട്ടാണ് ഹാർദിക്ക് പാണ്ട്യ നാല് വിക്കറ്റുകൾ സ്വന്തമാക്കുന്നത്. കളിയിൽ ഷോർട്ട് ബോളുകളിൽ കൂടി ഇംഗ്ലണ്ട് ടീമിനെ വളരെ അധികം സമ്മർദ്ദത്തിലാക്കിയ ഹാർദിക്ക് പിന്നീട് ബാറ്റ് കൊണ്ടും തിളങ്ങി.

72ന് നാല് വിക്കറ്റുകൾ എന്നുള്ള നിലയിൽ പരുങ്ങിയ ഇന്ത്യക്ക് വേണ്ടി റിഷാബ് പന്തിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് നേടിയാണ് ഹാർദിക്ക് പാണ്ട്യ മടങ്ങിയത്. വെറും 55 ബോളിൽ 10 ഫോർ അടക്കം 71 റൺസാണ് ഹാർദിക്ക് പാണ്ട്യ നേടിയത്.എന്നാൽ തന്റെ ബാറ്റിംഗ് ഇടയിൽ രസകരമായ ഒരു സംഭവത്തിനും കൂടി ഹാർദിക്ക് പാണ്ട്യ സാക്ഷിയായി. തനിക്ക് എതിരെ മനോഹരമായി പന്തെറിഞ്ഞ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർക്ക് എല്ലാ സപ്പോർട്ട് നൽകുന്നതായ ഹാർദിക്ക് പാണ്ട്യയെ കാണാൻ കഴിഞ്ഞു. താരം എതിരെ ഒരു ഓവറിൽ മനോഹരമായ ഒരു ബോൾ എറിഞ്ഞ കാർസിനെയാണ് തമ്പ്സ് അപ്പ് കാണിച്ച മികവോടെ അനുമോദിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറി കഴിഞ്ഞു.

അതേസമയം മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ഒരിക്കൽ കൂടി തിളങ്ങാൻ ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർക്ക് കഴിഞ്ഞില്ല.രോഹിത് ശർമ്മ( 17), ശിഖർ ധവാൻ (1 റൺസ്‌ ), വിരാട് കോഹ്ലി (17), സൂര്യകുമാർ യാദവ് (16)എന്നിവർ വേഗം പുറത്തായി.