ഓടെടാ എല്ലാം ഞാൻ ഇവിടെയുണ്ട്!! അവസാന ഓവറിൽ സിക്സ് | ഹാർഥിക്ക് പാണ്ട്യ സ്പെഷ്യൽ ഷോ

പാകിസ്ഥാൻ എതിരായ ഏഷ്യ കപ്പ് ടൂർണമെന്റിലെ ആദ്യത്തെ മാച്ചിൽ മിന്നും ജയം കരസ്ഥമാക്കി ടീം ഇന്ത്യ. അവസാന ഓവർ വരെ ആകാംക്ഷയും സസ്പെൻസ്സും നീണ്ടുനിന്ന കളിയിൽ 5 വിക്കെറ്റ് ത്രില്ലിംഗ് ജയമാണ് രോഹിത് ശർമ്മയും ടീമും കരസ്ഥമാക്കിയത്. വെടികെട്ട് ബാറ്റിംഗുമായി ഹാർദിക്ക് പാണ്ട്യയാണ് ഇന്ത്യൻ ടീമിന് ജയം ഒരുക്കിയത്.

പാക് ടീം ഉയർത്തിയ 147 റൺസിന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ തുടർ വിക്കറ്റുകൾ നഷ്ടമായി സമ്മർദ്ദം നേരിട്ടെങ്കിലും ഹാർദിക്ക് പാണ്ട്യ : ജഡേജ ജോഡിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയവും മാസ്സ് പ്രതികാരവും സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ 52 റൺസാണ് ജഡേജ :ഹാർദിക്ക് പാണ്ട്യ സഖ്യം നേടിയത്.

വെറും 17 പന്തുകളിൽ നാല് ഫോറും ഒരു സിക്സ് അടക്കം ഹാർദിക്ക് പാണ്ട്യ 33 റൺസ്‌ അടിച്ചെടുത്തപ്പോൾ ജഡേജ 35 റൺസ്‌ നേടി. പക്ഷേ അവസാന ഓവറിൽ ഏഴ് റൺസ്‌ വേണമെന്നിരിക്കെ ജഡേജ ഓവറിലെ ഫസ്റ്റ് ബോളിൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി മാറി എങ്കിലും ഓവറിലെ നാലാമത്തെ ബോളിൽ സിക്സ് നേടി ഹാർദിക്ക് പാണ്ട്യ ഇന്ത്യൻ ജയം സാധ്യമാക്കി.താരം തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയതും.

Rate this post