വീണ്ടും തോൽവി 😳പാകിസ്ഥാന് സിംബാബ്വെ ഷോക്ക്!!സൂപ്പർ 12 റൗണ്ടിൽ സസ്പെൻസുകൾ

ഐസിസി ടി :20 ക്രിക്കറ്റ്‌ ടൂർണമെന്റ് 2022ൽ വീണ്ടും ഒരു അട്ടിമറി. അട്ടിമറി ജയങ്ങൾ കുഞ്ഞൻ ടീമുകൾ പതിവാക്കുന്ന ഈ ഒരു ടൂർണമെന്റിൽ ഇത്തവണ ക്രിക്കറ്റ്‌ ലോകത്ത് ഞെട്ടിക്കുന്ന സിംബാബ്വെ ടീം. ഇന്ന് നടന്ന പാകിസ്ഥാൻ എതിരായ ആവേശ മാച്ചിൽ ഒരു റൺസ് ജയമാണ് സിംബാബ്വെ ടീം കരസ്ഥമാക്കിയത്.

സസ്പെൻസും ത്രില്ലും നിറഞ്ഞുനിന്ന കളിയിൽ ലോ സ്കോറിങ്ങ് പോരാട്ടത്തില്‍ 1 റൺസ് ജയമാണ് സിംബാബ്വെ ടീം നേടിയത്.ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നേടിയ 130 റൺസിനു മറുപടിയായി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാൻ പോരാട്ടം 20 ഓവറിൽ 129 റൺസിൽ അവസാനിച്ചു.അവസാന ഓവറിൽ അടക്കം മനോഹരമായി ബൌളിംഗ് ചെയ്താണ് സിംബാബ്വെ ടീം ജയം പിടിച്ചെടുത്തത്. സൂപ്പർ 12 റൗണ്ടിലെ തുടർച്ചയായ രണ്ടാം തോൽവിയാണ് പാക് ടീമിന്റെത്.

ഇന്ത്യക്ക് മുൻപിൽ തോൽവി വഴങ്ങി എത്തിയ പാകിസ്ഥാൻ ടീമിനെ സിംബാബ്വെ ഞെട്ടിക്കുമ്പോൾ ഗ്രൂപ്പ്‌ ബി പോയിന്റ് ടേബിൾ തന്നെ സസ്പെൻസുകൾ നൽകുകയാണ്.ആദ്യത്തെ മാച്ചിൽ മഴ കാരണം മത്സരം മുടങ്ങി ഒരു പോയിന്റ് നേടിയ സിംബാബ്വെ ഈ ജയത്തോടെ മൂന്ന് പോയിന്റുകൾ നേടി ഗ്രൂപ്പ്‌ ബിയിൽ പോയിന്റ് ടേബിളിൽ മൂന്നാമത് എത്തി

അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് പാകിസ്ഥാൻ ടീമിന് വേണ്ടിയിരുന്നത് എന്നാൽ അവസാന ബോളിൽ ജയിക്കാൻ മൂന്ന് റൺസ് വേണമെന്നുള്ള സ്റ്റെജിൽ പാക് താരം ഷഹീന്‍ പക്ഷെ റണ്ണൗട്ടായതോടെ പാക് ടീം ഒരു റൺസ് നാണംകെട്ട തോൽവി വഴങ്ങി.