ആ തോൽവി ഇന്ത്യയെ നാണംക്കെടുത്തും!! ഇന്ത്യയെ ട്രോളി പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ

2022-ലെ ഏഷ്യ കപ്പിൽ ഓഗസ്റ്റ് 28-നാണ് ഇന്ത്യ – പാകിസ്ഥാൻ മത്സരം. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ഇരു ടീമുകളും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്. അന്ന് പാകിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പുകളുടെ ചരിത്രത്തിൽ ആദ്യമായിയാരുന്നു പാകിസ്ഥാൻ ഇന്ത്യയെ ഒരു മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഈ പരാജയം ഇന്ത്യക്ക് വലിയ നാണക്കേട് ഏൽപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കഴിഞ്ഞ വർഷം നടന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിലെ ഇന്ത്യൻ ടീമിൽ ഇന്ന് നിരവധി മാറ്റങ്ങൾ സംഭജവിച്ചിട്ടുണ്ട്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ടി20 ഫോർമാറ്റിൽ കളിശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ദുബായിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യയെ നേരിടുമ്പോൾ ബാബറിന്റെ ടീമിന് മുൻതൂക്കം ലഭിക്കുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് ഇപ്പോഴും വിശ്വസിക്കുന്നു.

“ഇന്ത്യ മികച്ച ടീം തന്നെ ആയിരിക്കും. അവർ ഇപ്പോൾ നിരവധി പരമ്പരകളും വിജയിക്കുന്നു. എന്നാൽ, കഴിഞ്ഞ ലോകകപ്പ് പരാജയം ഇന്ത്യയ്ക്ക് വലിയ നാണക്കേട് ഏൽപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസത്തിനെയും ക്ഷതം ഏൽപ്പിച്ചു. വീണ്ടുമൊരു ഇന്ത്യ – പാകിസ്ഥാൻ മത്സരം വരുമ്പോൾ പാകിസ്ഥാന് തന്നെയാണ് മുൻ‌തൂക്കം. പാകിസ്ഥാൻ വിജയിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്,” റാഷിദ് ലത്തീഫ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഇന്ത്യക്ക് മികച്ച ടീം ഉണ്ട്, ഒരുപാട് കഴിവുള്ള കളിക്കാർ ഉണ്ട്. എന്നാൽ, അതിൽ നിന്ന് ഒരു മികച്ച 16 അംഗ ടീമിനെ തിരഞ്ഞെടുക്കുന്നതിൽ അവർ പരാജയപ്പെടും. കഴിഞ്ഞ തവണ ഇന്ത്യയുടെ ഇത്തരം തെറ്റുകളാണ് പാകിസ്ഥാന് സഹായകരമായത്. ഇത്തവണയും ഇന്ത്യ അതേ പിഴവുകൾ ആവർത്തിക്കും. അത് പാകിസ്ഥാന് ഗുണകരമാവുകയും ചെയ്തു,” മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.